നിയാസിനോടൊപ്പം പന്ത്രണ്ടോളം കൂട്ടുകാരും നീന്താൻ എത്തിയിരുന്നു. വെള്ളത്തിൽ മുങ്ങി താഴ്ന്ന നിയാസിനെ രക്ഷപ്പെടുത്താൻ കുട്ടുകാർ ശ്രമിച്ചെങ്കിലും വിഫലമായി. വിവരമറിഞ്ഞ് കൊയിലാണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ചിറയിൽ ദീർഘനേരം തിരച്ചിൽ നടത്തി. രാത്രി ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ച ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ചന്ദ്രാട്ടിൽ നാസറിന്റെയും ഷംസീറയുടെയും മകനാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 02, 2024 9:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് കൊല്ലം ചിറയിൽ കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു
