അത്രയ്ക്ക് മഹത്തരമാണ് ചെങ്കൊടിയുടെ പ്രസക്തി. അന്നും ഇന്നും എന്നും. ഇന്ന് ചെങ്കൊടിയുടെ പ്രസ്ഥാനം ഒരു തിരിച്ചറിവോടുകൂടി ശക്തിപ്പെടുത്തുകയാണ്. ചെങ്കൊടിയില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ലോകത്തിന്റെയയും ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതിയെന്നും അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി അനുദിനം ബോധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് ആത്മവിശ്വാസത്തോട് കൂടി നമ്മുടെ പ്രത്യയശാസ്ത്രത്തെ, രാഷ്ട്രീയത്തെ, സംഘടനാ തത്വങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മാത്രമേ മുന്നോട്ടുപോകാൻ സാധിക്കു. വർഗ്ഗ സമൂഹം ഉടലെടുത്ത നാൾ മുതൽ ചൂഷണത്തിനെതിരെ സമരം ചെയ്ത, ചൂഷിതരുടെ ചോരയിൽ കുതിർന്നാണ് ഈ കൊടിയുടെ നിറം ചുവപ്പായതെന്നും എകെ ബാലൻ പറഞ്ഞു.
advertisement
സിപിഎം കോഡിനേറ്റർ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുക. പ്രവർത്തകർ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിക്കും. ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള നയരേഖ അവതരിപ്പിക്കും.