രണ്ട് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരാണ് ബസ് തടഞ്ഞത്. ഗർഭിണി ഉൾപ്പെടെ മൂന്ന് പേരാണ് വേഗത്തിൽ പാഞ്ഞ ബസിനുള്ളിൽ വീണത്. ബസിന്റെ മത്സരയോട്ടത്തിൽ വീണ് പരിക്കേറ്റെന്ന് ആരോപിച്ച് യാത്രക്കാരും പ്രതിഷേധിച്ചു. പിന്നാലെ പൊലീസെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി.
ഭരണിക്കാവ് ഭാഗത്തേക്ക് പോകുന്ന രണ്ട് ബസുകൾ സമയത്തെ ചൊല്ലി തർക്കമായെന്നും മത്സരയോട്ടത്തിനിടെ ബസിനുള്ളിൽ ഉണ്ടായിരുന്നവർ തെറിച്ചുവീണെന്നുമാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാർ ബഹളം വെച്ചതോടെ തടിച്ചുകൂടിയ നാട്ടുകാരാണ് സ്വകാര്യ ബസ് തടഞ്ഞുവച്ചത്. പൊലീസെത്തി ഇരു ബസിലെ ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
January 02, 2025 6:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം; ഗർഭിണിയടക്കം മൂന്നു പേർക്ക് പരിക്ക്