നടുവേദനയെ തുടർന്ന് കീ ഹോൾ ശസ്ത്രക്രിയ ചെയ്യാൻ ശനിയാഴ്ച്ചയാണ് ചോറ്റാനിക്കര സ്വദേശി ബിജു തോമസ് ആലുവ രാജഗിരി ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം റൂമിലേക്ക് മാറ്റിയെങ്കിലും കടുത്ത വയറുവേദന അനുഭവപ്പെട്ടു. എന്നാൽ ഗ്യാസിനുള്ള മരുന്ന് നൽകി. എന്നിട്ടും വേദന കഠിനമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവമാണെന്ന് കണ്ടെത്തിയത്. കീഹോൾ ശസ്ത്രക്രിയയിലെ പിഴവ് മൂലമാണ് രോഗി മരിച്ചതെന്ന് കുടുംബം പരാതിയിൽ പറയുന്നു.
ഇതും വായിക്കുക: National Doctor's Day | സൗഖ്യദായകരെ ആര് സൗഖ്യപ്പെടുത്തും? ഡോക്ടേഴ്‌സ് ദിനത്തിൽ സമൂഹം ചോദിക്കേണ്ട ചോദ്യം
advertisement
ആദ്യം നടത്തിയ ശസ്ത്രക്രിയയിലെ പിഴവ് കാരണമാണ് ബിജുവിന് രക്തസ്രാമുണ്ടായതെന്ന് ഡോക്ടർ മനോജ് സമ്മതിക്കുന്ന വീഡിയോ കുടുംബം പുറത്തുവിട്ടു. കുടുംബത്തിന്റെ പരാതിയിൽ എടത്തല പൊലീസ് രാജഗിരി ആശുപത്രിക്കിടെ കേസെടുത്തു. രോഗിയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തുവെന്ന് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. കളമശേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
അതേസമയം, രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്തുവെന്നും ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും രാജഗിരി അശുപത്രി സൂപ്രണ്ട് ഡോ.സണ്ണി പി ഓരത്തേൽ അറിയിച്ചു.
