പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീരെ'ന്നും ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യൻ അധീന കശ്മീരെന്നും' കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.ഇന്ത്യൻ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്.
ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ജലീലിന് എംഎൽഎ ആയിരിക്കാൻ അർഹതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement
എന്നാല്‍ ഡബിൾ ഇൻവർട്ടഡ് കോമയിലാണ് " ആസാദ് കാശ്മീർ " എന്നെഴുതിയതെന്നും ഇതിന്‍റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്നും കെ ടി ജലീൽ വിവാദങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചു.
കെ.ടി ജലീലിന്‍റെ വിവാദ 'ആസാദ് കശ്മീര്‍' പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കശ്മീര്‍ വിഷയത്തില്‍ രാജ്യതാത്പര്യത്തിനെതിരായാണ് കെ.ടി ജലീല്‍ സംസാരിക്കുന്നത്, ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ അവര്‍ രാജ്യദ്രോഹികളാണെന്നും മന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ ഇതില്‍ ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.