TRENDING:

പീഡന വിവരം മറച്ചു വച്ചു : നടി രേവതിക്കെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം : നടി രേവതിക്കെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. രണ്ട് ദിവസം മുന്‍പ് സിനിമയിലെ വനിതാ സംഘടനയായ ഡബ്ലു സി സി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനേഴ് വയസുകാരിയായ ഒരു പെണ്‍കുട്ടിക്ക് സിനിമാ മേഖലയിലുണ്ടായ അനുഭവം രേവതി പറഞ്ഞിരുന്നു.
advertisement

കോടതി വിധി വരുംവരെ ആരോപണവിധേയന്‍ നിരപരാധി : ദിലീപിനെ തള്ളാതെ വീണ്ടും അമ്മ

സിനിമാ മേഖലയില്‍ പീഡനമുണ്ടാകുന്നുണ്ടെന്നും ഒരു ഷൂട്ടിംഗിനിടെ പതിനേഴുകാരി തന്റെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചെന്നുമായിരുന്നു രേവതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കുന്നമംഗലം സ്വദേശി നൗഷാദ് തെക്കയില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രതിഷേധങ്ങളില്‍ പതറില്ല : ശബരിമലയില്‍ പോകുമെന്നുറച്ച് രേഷ്മ

സംഭവം നടന്ന് ഇത്രയും കാലം പിന്നിട്ടിട്ടും അത് പൊലീസിനെ അറിയിക്കാതെ മറച്ചു വച്ച രേവതിയെ കമ്മീഷന്‍ വിളിച്ചു വരുത്തണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. ആലുവ സ്വദേശിയായ അഭിഭാഷകനും കഴിഞ്ഞ ദിവസം ഇതേ പരാതിയുമായി രേവതിക്കെതിരെ രംഗത്തെത്തിയിരുന്നു.

advertisement

എന്നാല്‍ തന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ രേവതി തന്നെ ഇതിന് വിശദീകരണം നല്‍കിയിരുന്നു. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. രാത്രി പെണ്‍കുട്ടിയുടെ മുറിയുടെ വാതിലില്‍ ആരോ തട്ടിവിളിച്ചതാണ്. ഇത് കേട്ട് ഭയന്നാണ് അവള്‍ തന്റെ അരികിലെത്തിയതെന്നും 26 വര്‍ഷം മുന്‍പ് നടന്ന സംഭവം ഇപ്പോള്‍ പ്രസക്തമാണ് എന്ന് തോന്നിയതിനാലാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചതെന്നുമായിരുന്നു ഇവരുടെ വിശദീകരണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പീഡന വിവരം മറച്ചു വച്ചു : നടി രേവതിക്കെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി