പ്രതിഷേധങ്ങളില്‍ പതറില്ല : ശബരിമലയില്‍ പോകുമെന്നുറച്ച് രേഷ്മ
Last Updated:
കണ്ണൂര്‍ : ശബരിമലയില്‍ പോകുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുമെന്നാണ് പ്രതീക്ഷയെന്നും കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്ത്. കൂടുതല്‍ യുവതികള്‍ ശബരിമല ദര്‍ശനത്തിനായി വ്രതമെടുക്കുന്നുണ്ടെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രംഗത്തെത്തുമെന്നും ന്യൂസ് 18 നോട് സംസാരിക്കവെ രേഷ്മ വ്യക്തമാക്കി.
താനൊരു വിശ്വാസിയാണ്. വിശ്വാസത്തിന്റെ പേരില്‍ മാത്രമാണ് ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നത്.അല്ലാതെ ഇപ്പോള്‍ ആരോപിക്കപ്പെടുന്നത് പോലെ രാഷ്ട്രീയ ലക്ഷ്യം വച്ചു കൊണ്ടല്ല.. എല്ലാ വിധ ആചാര അനുഷ്ഠാനങ്ങളും പാലിച്ചു കൊണ്ട് തന്നെയാകും സന്നിധാനത്തെത്തുക. വിശ്വാസി ആയത് കൊണ്ട് തന്നെ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തില്‍ വിശ്വാസിച്ചിരുന്നു എന്നാല്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചരിത്രം പരിശോധിച്ചപ്പോള്‍ 1991 വരെ അവിടെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നു എന്ന് മനസിലായി. അന്നൊന്നും നഷ്ടപ്പെടാത്ത നൈഷ്ഠിക ബ്രഹ്മചര്യം താന്‍ കയറിയത് കൊണ്ട് നഷ്ടമാകുമെന്നും കരുതിന്നില്ലെന്നും രേഷ്മ വ്യക്തമാക്കി.
advertisement
മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശിച്ച് അയ്യപ്പനെ തൊഴാനുള്ള ആഗ്രഹം കണ്ണൂര്‍ ഇരിണാവ് സ്വദേശി രേഷ്മ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനായി സര്‍ക്കാറിന്റെ സഹായവും അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ തന്നെ ഹിന്ദു സംഘടനകള്‍ ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യുവതിയുടെ വീട്ടിന് മുന്നില്‍ എത്തി പ്രതിഷേധക്കാര്‍ ശരണം വിളിക്കുകയും ചെയ്തു. തുടര്‍ന്നാണ് ശബരിമലയില്‍ പോകുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി രേഷ്മ പ്രതികരിച്ചിരിക്കുന്നത്. രേഷ്മക്ക് പ്രചോദനമായി ഒപ്പം നില്‍ക്കുമെന്ന് ഭര്‍ത്താവ് നിശാന്ത് ബാബുവും വ്യക്തമാക്കിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2018 8:39 AM IST


