പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽനടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് പരാമർശം. വിവാദ പ്രസ്താവന നടത്തിയ സലീംകുമാറിനെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കണമെന്ന് ജനറൽ സെക്രട്ടറി മുരളീധരൻ കമ്മീഷന് നൽകിയ പരാതിയിൽ പറഞ്ഞു.
രാഷ്ട്രീയനേട്ടത്തിനായുള്ള ഇത്തരം വിവേചന പ്രയോഗങ്ങൾ മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിന് വഴിവെക്കും. പ്രമുഖ വ്യക്തികളുടെ ഭാഗത്തുനിന്ന് ഇത്തരം പ്രസ്താവനകളുണ്ടാകുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രസ്താവന 2016ലെ ഭിന്നശേഷി നിയമത്തിന്റെയും 2017ലെ മാനസികാരോഗ്യ നിയമത്തിന്റെയും വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഭിന്നശേഷിക്കാരെ അപമാനിക്കുന്ന പ്രസ്താവനകൾ പാടില്ലെന്ന് 2023ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം നൽകിയിരുന്നതാണെന്നും സംഘടന പരാതിയിൽ ചൂണ്ടിക്കാട്ടി.
advertisement
സലീം കുമാര്‍ പരാമര്‍ശം നടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് എന്‍പിആര്‍ഡി പരാതി നല്‍കിയത്. കേരളത്തില്‍ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് അയക്കണമെന്നായിരുന്നു സലീം കുമാര്‍ പറഞ്ഞത്. രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്നതിനായി മാനസികാരോഗ്യ അവസ്ഥകളെ സലിം കുമാര്‍ തംതാഴ്ന്ന രീതിയില്‍ പരിഹസിച്ചതായി എന്‍പിആര്‍ഡി പറയുന്നു. ഇത്തരം പ്രസ്താവനകള്‍ അരോചകം മാത്രമല്ല, അങ്ങേയറ്റം ദോഷകരവുമാണ്. ഇത് സമൂഹത്തില്‍ മാനസിക വെല്ലുകള്‍ നേരിടുന്നവര്‍ക്കെതിരെയുള്ള മുന്‍വിധികളെ ന്യായീകരിക്കാന്‍ ഇടയാക്കുമെന്നും എന്‍ഡിആര്‍ഡി കുറ്റപ്പെടുത്തുന്നു.
Summary: The National Platform for the Rights of the Disabled (NPRD), a Delhi-based organization, has approached the Central Election Commission seeking action against popular Malayalam actor Salim Kumar for his controversial comments during a UDF election campaign. While speaking at an election meeting in Paravur (the constituency of Opposition Leader V.D. Satheesan), Salim Kumar reportedly stated that those who claim there is "development" in Kerala should be sent to mental health centers.
