അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്നവരെ പാനലിൽ ഉൾപ്പെടുത്തരുതെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ ഷാജറും ആവശ്യപ്പെട്ടു.
രാഹുൽ ഈശ്വറിന്റെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ഹണിറോസ് നേരത്തെ പരാതി നൽകിയിരുന്നു പിന്നാലെ രാഹുൽ ഈശ്വർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മുൻ കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പോലീസിന്റെ നിലപാട് തേടിയിരുന്നു. എന്നാൽ രാഹുലിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും ഹണി റോസിന്റെ വസ്ത്രധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം. ആർക്കെതിരെയും സൈബർ അധിക്ഷേപം പാടില്ല എന്നാണ് തന്റെ നിലപാടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വർ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 17, 2025 5:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീത്വത്തെ നിരന്തരമായി അപമാനിക്കുന്നെന്ന് പരാതി; രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മിഷൻ കേസെടുത്തു