അപകടം നടന്നയുടൻ ലീലയെ ആശുപത്രിയിലെത്തിച്ചത് മകൻ ലിഗേഷും ബന്ധുക്കളുമായിരുന്നു. ആ സമയം വരെ ലീലയുടെ ശരീരത്തിൽ ആഭരണങ്ങളുണ്ടായിരുന്നതായി സഹോദരൻ ശിവദാസൻ പറഞ്ഞു. മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നതിനിടെയാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതെന്നാണ് സംശയം.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളായ പീതാംബരനും ഗോകുലും വിരണ്ടോടിയത്. സംഭവത്തിന് പിന്നാലെ പീതാംബരനും ഗോകുലിനും കോഴിക്കോട് ജില്ലയിൽ വിലക്ക് ഏർപ്പെടുത്തി. പീതാംബരന്റെ കുത്തേറ്റ് ഗോകുലിന് ഗുരുതരമായി പരിക്കേറ്റു. ആനകൾ പരസ്പരം കൊമ്പുകോർത്തതോടെ ക്ഷേത്രപരിസരത്ത് വലിയ പരിഭ്രാന്തിയായിരുന്നു. ആനകളുടെ ആക്രമണത്തിൽ ക്ഷേത്ര ഓഫീസ് തകർന്നു. സംഭവത്തിൽ 2 പേർ മരിച്ചു.
advertisement
ആനയുടെ ചവിട്ടേറ്റാണ് ലീല മരിച്ചത്. മറ്റൊരാൾക്ക് പരിക്കേറ്റു. 30 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ് പീതാംബരനെയും ഗോകുലിനെയും ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കാൻ ഒരു മാസം മുൻപ് അപേക്ഷ നൽകണമെന്നും ക്ഷേത്രങ്ങൾക്ക് നിർദേശം നൽകി.