TRENDING:

സര്‍ക്കാര്‍ ആശുപത്രിയില്‍ പഞ്ചായത്ത് പ്രസിഡന്റും ഡോക്ടറും തമ്മില്‍ വാക്കേറ്റം; റിപ്പോര്‍ട്ട് തേടി ആശുപത്രി സൂപ്രണ്ട്

Last Updated:

പഞ്ചായത്തിലെ ജീവനക്കാരനെ അടിപിടി കേസുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിച്ചതായിരുന്നു രാജേന്ദ്രന്‍ നായര്‍.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പഞ്ചായത്ത് പ്രസിഡന്റും ഡോക്ടറും തമ്മില്‍ വാക്കേറ്റം. കാരോട് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രന്‍ നായരും ആശുപത്രിലെ ഡോക്ടറായ ഗോപികൃഷ്ണനും തമ്മിലാണ് വാക്കേറ്റമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
advertisement

പഞ്ചായത്തിലെ ജീവനക്കാരനെ അടിപിടി കേസുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിച്ചതായിരുന്നു രാജേന്ദ്രന്‍ നായര്‍. വാര്‍ഡിലേക്ക് മാറ്റിയ രോഗിയോടൊപ്പം നിന്ന അദ്ദേഹത്തോടും മറ്റുള്ള കൂട്ടിരിപ്പുകാരോടും പുറത്തിറങ്ങാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് വാക്കേറ്റം ഉണ്ടായത്.

Also Read-Kannur | പശുവിന് പേ പിടിച്ചു; നിരവധി പേര്‍ക്ക് കുത്തേറ്റു; കുത്തിവെപ്പ് നല്‍കി കൊന്നു

സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍എംഒയെ ചുമതലപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇരുക്കൂട്ടരും പരാതി നല്‍കിയിട്ടില്ല.

advertisement

Jackfruit | പ്ലാവിൽനിന്ന് കൂഴച്ചക്ക കാണാതായി; മൂന്നാം ദിനം പ്രത്യക്ഷപ്പെട്ടത് വരിക്കച്ചക്ക!

ഇടുക്കി: പ്ലാവിൽനിന്ന് കൂഴച്ചക്ക കാണാതായി മൂന്നാം ദിവസം പ്ലാവിൻചുവട്ടിൽ വരിക്കച്ചക്ക പ്രത്യക്ഷപ്പെട്ടു. ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ മേരികുളത്തിന് സീപമാണ് കൂഴച്ചക്ക മൂന്നു ദിവസം കൊണ്ട് വരിക്കച്ചക്കയായി മാറിയത്. ഈ പ്രദേശത്തെ പ്ലാവുകളിൽ ഈ സീസണിൽ ആദ്യം ചക്ക ഉണ്ടായ വീട്ടുകാർക്കാണ് വേറിട്ട അനുഭവമുണ്ടായത്. വീട്ടുകാരും സമീപവാസികളും ഏറെ പ്രതീക്ഷയോടെയാണ് ചക്ക പാകമായി വരുന്നത് നോക്കിയിരുന്നത്. എന്നാൽ പൊടുന്നനെ ഒരു ദിവസം രാവിലെ ചക്ക അപ്രത്യക്ഷമായത് വീട്ടുകാരെയും അയൽവാസികളെയും അമ്പരപ്പിലാക്കി. ആശിച്ചുമോഹിച്ച് കാത്തിരുന്ന ചക്ക നഷ്ടമായതിന്‍റെ നിരാശയിലായിരുന്നു എല്ലാവരും.

advertisement

ചക്ക മോഷ്ടിച്ചയാളെ കണ്ടെത്തുന്നതിനായി പ്രദേശവാസികൾ ചേർന്ന് വിപുലമായ അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് വീട്ടുകാരെ അത്ഭുതപ്പെടുത്തി മൂന്നാംദിനം പ്ലാവിന്‍റെ ചുവട്ടിൽ ഒരു ചക്ക പ്രത്യക്ഷപ്പെട്ടത്. നാട്ടുകാർ അന്വേഷണം ആരംഭിച്ചതോടെ ചക്ക മോഷ്ടിച്ചയാൾ അത് തിരികെ കൊണ്ടുവെച്ചതാണെന്ന് വീട്ടുകാർക്ക് ബോധ്യമായി.

Also Read-Food Poisoning | അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ; ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ അത്ഭുതം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. പ്ലാവിൻചുവട്ടിൽനിന്ന് ലഭിച്ച ചക്ക മുറിച്ചപ്പോൾ അത് വരിക്കച്ചക്കയായിരുന്നു. കൂഴച്ചക്ക എങ്ങനെ വരിക്കയായി മാറിയെന്നതാണ് വീട്ടുകാരെയും പ്രദേശവാസികളെയും കുഴയ്ക്കുന്നത്. ഏതായാലും കൂഴച്ചക്ക എടുത്ത് വരിക്കച്ചക്ക തിരികെ തന്ന മോഷ്ടാവിന് നന്ദി പറയുകയാണ് വീട്ടുകാർ. ലഭിച്ച ചക്ക മുറിച്ച് അയൽക്കാർക്കെല്ലാം നൽകിയാണ് വീട്ടുകാർ സന്തോഷം പങ്കിട്ടത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സര്‍ക്കാര്‍ ആശുപത്രിയില്‍ പഞ്ചായത്ത് പ്രസിഡന്റും ഡോക്ടറും തമ്മില്‍ വാക്കേറ്റം; റിപ്പോര്‍ട്ട് തേടി ആശുപത്രി സൂപ്രണ്ട്
Open in App
Home
Video
Impact Shorts
Web Stories