TRENDING:

ആശാവർക്കർമാരുടെ ഇൻസെന്റീവ് 3500 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രം; സംസ്ഥാനം അറിഞ്ഞില്ല

Last Updated:

പാർലമെന്റിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിക്കു നൽകിയ മറുപടിയിലാണ് കഴിഞ്ഞ മാർച്ചിൽ തന്നെ ഇൻസെന്റീവ് വർധിപ്പിച്ചെന്നും തുക നൽകി വരുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രം. കഴിഞ്ഞ മാർച്ചിൽ തന്നെ ഇൻസെന്റീവ് 3500 രൂപയായി വർധിപ്പിച്ചെന്നും തുക നൽകി വരുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഇക്കാര്യം സംസ്ഥാനത്തെ അറിയിക്കാഞ്ഞത് ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. ആശമാരുടെ പ്രശ്നം ചർച്ച ചെയ്യാനെത്തിയ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിനെയും ഇക്കാര്യം അറിയിച്ചിരുന്നില്ല. ഇൻസെന്റീവ് വർദ്ധന കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ടെന്നായിരുന്നു അന്ന് പറഞ്ഞത്.
News18
News18
advertisement

ഈ അവ്യക്തത നില നിൽക്കെയാണ് ഇൻസെന്റീവ് വർദ്ധിപ്പിച്ചിട്ടുണ്ടെന്ന കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.പാർലമെന്റിൽ എൻ. കെ.പ്രേമചന്ദ്രൻ എംപിക്കു നൽകിയ മറുപടിയിലാണ് കഴിഞ്ഞ മാർച്ച് നാലിന് ആരോഗ്യമ ന്ത്രാലയത്തിലെ ഉന്നതാധികാര സമിതി ആശാ വർക്കർമാർക്ക് പ്രതിമാസം നൽകിയിരുന്ന ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയിലേക്ക് വർദ്ധിപ്പിച്ചതായി വ്യക്തമാക്കിയത്. എന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും ഈ തുക ലഭിക്കുന്നുണ്ടോ എന്നത് അവ്യക്തമാണ്. പ്രവർത്തന മികവിന്റെ അടി സ്ഥാനത്തിൽ നൽകുന്ന ഇൻസെന്റീവുകളിലും ഉന്നതാധികാര സമിതി വർദ്ധനവ് വരുത്തിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രതിമാസം ആവർത്തിക്കുന്ന ചെലവുകൾക്കും മറ്റുമാണ് ആശാവർക്കർമാർക്ക് ഇൻസെന്റീവ് അനുവദിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആശാവർക്കർമാരുടെ ഇൻസെന്റീവ് 3500 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രം; സംസ്ഥാനം അറിഞ്ഞില്ല
Open in App
Home
Video
Impact Shorts
Web Stories