TRENDING:

‘ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടായിട്ടും അന്വേഷണം മരവിപ്പിച്ചു'; സിപിഎം – ബിജെപി ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല

Last Updated:

കട കാലിയാക്കലല്ല, കേരളത്തെ തന്നെ കാലിയാക്കുന്ന വില്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളാണല്ലോ മുഖ്യമന്ത്രി പിണറായി വിജയന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:  ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ തെളിവുകളുണ്ടായിട്ടും അന്വേഷണം മരവിപ്പിച്ചത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കസ്റ്റംസിന് ഈ മൊഴി ലഭിച്ചിട്ട് 2 മാസത്തിലേറെയായി.  ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ച ശേഷമാണ് അന്വേഷണം മരവിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലമെന്നും രമേശ് പറഞ്ഞു.
advertisement

മുഖ്യമന്ത്രിക്ക് ഒരു നിമിഷംപോലും അധികാരത്തിൽ തുടരാൻ അവകാശമില്ല. മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റമാണ് ചെയ്തത്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക് ഉണ്ടെന്നാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ നിന്നും വ്യക്തമാകുന്നത്. ഇത് സ്വപ്ന സുരേഷ് കോടതിയില്‍ കൊടുത്ത രഹസ്യ മൊഴിയിലെ വിവരങ്ങളാണ്. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി, അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ട് രണ്ട് മാസത്തില്‍ ഏറെയായി. എന്നിട്ടും മുഖ്യമന്ത്രിക്കും, മറ്റ് മറ്റ് മന്ത്രിമാര്‍ക്കും എതിരെ എന്ത് കൊണ്ട് ഇത് വരെ ഒരു നടപടിയും ഉണ്ടായില്ല. ഞെട്ടിക്കുന്ന ഈ തെളിവ് കയ്യില്‍ ഉണ്ടായപ്പോഴും, അന്വേഷണം മരവിപ്പിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്തത്.- ചെന്നിത്തല പറഞ്ഞു.

advertisement

Also Read ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും പങ്കെന്ന് സ്വപ്നയുടെ രഹസ്യ മൊഴി

ഇത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണ്? മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ്, കേസ് അപ്പാടെ മരവിപ്പിക്കപ്പെട്ടത്. ഇത് മുഖ്യമന്ത്രിയും, ബി ജെ പി യും തമ്മിലുള്ള ഒത്തുകളിയാണ്. സംസ്ഥാനത്ത് സി പി എമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളി  പുറത്തു വന്നതോടെ അത് മറച്ച്  പിടിക്കാനുള്ള വെപ്രാളത്തിലാണ് മുഖ്യമന്ത്രി പിണറായി  വിജയന്‍. ബി ജെ പിയുമായുള്ള സിപിഎമ്മിന്റെ ബാന്ധവം മറച്ചു പിടിക്കുന്നതിനാണ് കോണ്‍ഗ്രസിന്റെ മേല്‍ അദ്ദേഹം കുതിര കയറാന്‍ ശ്രമിക്കുന്നത്.

advertisement

"ബിജെപിയിലേക്ക് കട കാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് ഞാനെന്നാണ് അദ്ദേഹം  പറയുന്നത്. കട കാലിയാക്കലല്ല, കേരളത്തെ തന്നെ  കാലിയാക്കുന്ന വില്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളാണല്ലോ മുഖ്യമന്ത്രി പിണറായി വിജയന്‍? 5000 കോടി   രൂപയ്ക്കാണ് കേരളത്തിന്റെ മത്സ്യ സമ്പത്ത് ആകെ  ഒരു അമേരിക്കന്‍ കമ്പനിക്ക് അദ്ദേഹം വില്‍ക്കാന്‍ നോക്കിയത്. മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടാന്‍ മാത്രമല്ല, കേരളീയരുടെ ഇഷ്ടവിഭവമായ മല്‍സ്യത്തെ ചില്ലറ കാശിന് നാടുകടത്താനും  ശ്രമിച്ചയാളാണ് അദ്ദേഹം." ചെന്നിത്തല പറഞ്ഞു.

Also Read അറബി കൈകാര്യം ചെയ്യാൻ സ്വപ്നയ്ക്ക് മിടുക്ക്; ഉന്നതരോട് അടുത്തത് മൊഴിമാറ്റത്തിന് സഹായിച്ച് 

advertisement

"കേരളത്തില്‍ കോവിഡ് പടര്‍ന്ന്  പിടിച്ചപ്പോള്‍ കേരളീയരുടെ ആരോഗ്യവിവരം മറ്റൊരു അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളറിന് രഹസ്യമായി മറിച്ച് വില്‍പ്പന നടത്താന്‍ നോക്കിയ ആളാണല്ലോ അദ്ദേഹം? അവസരം കിട്ടിയാല്‍ എന്തും കുറഞ്ഞ വിലയ്ക്ക വിറ്റുകളയും. അങ്ങിനെ കട കാലിയാക്കല്‍ വില്‍പ്പനയില്‍ മികവ്  തെളിയിച്ച ആളാണ്  മുഖ്യമന്ത്രി. കോണ്‍ഗ്രസുകാര്‍ ബി ജെ പിയിലേക്ക് പോകുന്നുവെന്നാണ് അദ്ദേഹം വിലപിക്കുന്നത്. പുതച്ചേരിയുടെ കാര്യം അദ്ദേഹം ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നു.  പശ്ചിമ ബംഗാളില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍  അങ്ങിനെ തന്നെ   ബി ജെ പി ഓഫീസുകളായില്ലേ?അപ്പോള്‍ ബി ജെ പിയിലേക്ക് കടകാലിയാക്കാല്‍ വില്‍പ്പന നടത്തുന്നത് ആരാണെന്ന് വ്യക്തമായല്ലോ.?''

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"എന്തിന് പശ്ചിമ ബംഗാളില്‍ പോകണം. ഇവിടെ ഈ  തലസ്ഥാനത്ത് സിപിഎമ്മിന്റെ കോവളം ഏരിയ കമ്മിറ്റിക്ക് കീഴിയിലെ രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ അപ്പാടെ ബിജെപിയില്‍ ചേര്‍ന്നില്ലേ? സി.പി.എമ്മിന്റെ  തോട്ടം, വെള്ളിക്കുന്ന് ബ്രാഞ്ച് കമ്മിറ്റികളാണ്  അപ്പാടെ ബിജെപിയില്‍ ചേര്‍ന്നത്.  ബ്രാഞ്ച് കമ്മിറ്റി ഓഫീസ്  ബി ജെ പി കാര്യാലയമായി മാറി. പെയിന്റ് മാറിയടിക്കേണ്ട കാര്യം പോലുമുണ്ടായില്ല."- ചെന്നിത്തല പരിഹസിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടായിട്ടും അന്വേഷണം മരവിപ്പിച്ചു'; സിപിഎം – ബിജെപി ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories