എൻഎസ്എസും കോൺഗ്രസും തമ്മിൽ ഒരുവിധ അകൽച്ചയും ഇല്ലെന്ന് പറഞ്ഞ മുരളീധരൻ എൻഎസ്എസ് ആസ്ഥാനത്തെ മന്നംജയന്തി പരിപാടിയിൽ രമേശ് ചെന്നിത്തല പങ്കെടുത്തതിനോട്, എല്ലാവർഷവും എൻഎസ്എസ് വിശിഷ്ടാതികളെ പങ്കെടുപ്പിക്കാറുണ്ട് എന്നാണ് പ്രതികരിച്ചത്. എൻഎസ്എസ് കൂടുതലായും കോൺഗ്രസ് നേതാക്കളെയാണ് പങ്കെടുപ്പിക്കാറുള്ളതെന്നും അതിൻറെ ഭാഗമായാണ് ഇത്തവണ രമേശ് ചെന്നിത്തല വന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
പാർലമെൻറ് തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ പരാജയം അന്വേഷിച്ച കമ്മിഷനെ പരിഹസിച്ച കെ മുരളീധരൻ എല്ലാ ഇലക്ഷൻ കഴിഞ്ഞും ഞങ്ങൾ കമ്മിഷനെ വയ്ക്കാറുണ്ടെന്നും അതിൻറെ ഭാഗമായി ഒരു കമ്മീഷനെ വെച്ചെന്ന് മാത്രമേ ഉള്ളൂ എന്നും പരിഹാസത്തോടെ പറഞ്ഞു. തൃശ്ശൂരിൽ ഡിസിസി പ്രസിഡൻറ് ഉണ്ടായിട്ടും വലിയ പ്രയോജനം ഉണ്ടായില്ലല്ലോ എന്നും ഡിസിസി പ്രസിഡണ്ടിനെ തീരുമാനിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു പോകും എന്ന അഭിപ്രായമൊന്നുമില്ല എന്നും മുരളീധരൻ വ്യക്തമാക്കി.
advertisement