തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് , കണ്ണൂർ ഡിസിസികൾ പത്ത് ലക്ഷം വീതമുളള ചെക്കുകളുമായി ജില്ലാ കളക്ടർമാരെ സമീപിച്ചത്.
സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവിന് ഈ പണം വിനിയോഗിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഒരിടത്തും പണം സ്വീകരിച്ചില്ല. പണം വാങ്ങാൻ അനുമതിയില്ലെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചതോടെ നേതാക്കൾ കളക്ട്രേറ്റുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു. ഇതോടെ യാത്ര ചെലവിനെ ചൊല്ലിയുളള തർക്കം സർക്കാരും കോൺഗ്രസും തമ്മിൽ പുതിയ പോർമുഖം തുറക്കാൻ വഴിയൊരുക്കി.
advertisement
TRENDING:ശമ്പളം പിടിക്കൽ ഓർഡിനൻസിന് സ്റ്റേയില്ല; ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി [NEWS]UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ [NEWS]പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം [NEWS]
മുഖ്യമന്ത്രിയുടെത് സങ്കുചിത രാഷ്ട്രീയമാണെന്നും ഇരിക്കുന്ന കസേരയുടെ മഹത്വം പിണറായി വിജയൻ മനസിലാക്കണമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു. മുഖയമന്ത്രി കസേരയെ കുറിച്ച് നല്ല ധാരണയുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി. തുക വാങ്ങുന്നതിൽ ദുരഭിമാനത്തിന്റെ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകേണ്ടതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഉദ്യോഗസ്ഥരെ പണപ്പിരിവിന് ചുമതലപ്പെടുത്തിയിട്ടില്ല. അത് യുഡിഎഫ് ശൈലിയാണ്. മുല്ലപ്പള്ളിക്ക് ജാഡയാണെന്നും അദ്ദേഹം വിമർശിച്ചു. ചിലരുടെ പിരിവിന്റെ കാര്യം പറഞ്ഞാൽ ഒരു ദിവസം മുഴുവൻ പറയേണ്ടി വരുമെന്നായിരുന്നു ജയരാജന് മുല്ലപ്പള്ളിയുടെ ഒളിയമ്പ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ പണം കൈമാറില്ലെന്ന ഉറച്ച നിലപാടിലാണ് കെപിസിസി. പ്രളയ ദുരിതാശ്വാസത്തിന് ചെലവഴിച്ചത് പോലെ ഈ തുക ധൂർത്തടിക്കാനാവില്ലെന്നാണ് കോൺഗ്രസിന്റെ വാദം.
ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കൾ രംഗത്തെത്തിയതോടെ അതിഥി തൊഴിലാളികളുടെ യാത്രാ ചെലവും രാഷ്ട്രീയ ചർച്ചയാവുകയാണ്.