ബെംഗളൂരുവിലെ വീടിന്റെ ഉടമസ്ഥതയും രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിട്ടില്ലെന്ന് അവകാശപ്പെട്ട അവാനി ബന്‍സാല്‍ വസ്തു നികുതി അദ്ദേഹം അടച്ചതിന്റെ രസീതും പുറത്ത് വിട്ടു. സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച് വരാണിധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവാനി ബന്‍സാല്‍ അറിയിച്ചു. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.
കൈവശമുള്ളത് 52,000 രൂപ മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കൈവശമുള്ള വാഹനം 1942 മോഡല്‍ ബൈക്കാണ് .ഈ ബൈക്കിന് വില 10000 രൂപ. 14 കോടി രൂപയുടെ ഭൂമിയുണ്ട്. മറ്റ് ആസ്തിമൂല്യം 9.26 കോടിയാണ്. ഭാര്യയ്ക്ക് നിരാമയ റിട്രീറ്റ് കോവളത്തിന്റെ ഓഹരിയിൽ നിന്ന് വരുമാനം. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തിയെന്ന പേരിൽ രാജീവ് ചന്ദ്രശേഖറിനെതിരെ കേസുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.