'എസ്ഡിപിഐയുടെ പിന്തുണ ആവശ്യപ്പെട്ട് അങ്ങോട്ട് പോയിട്ടില്ല, ആരും ഇങ്ങോട്ടും വന്നിട്ടില്ല. അവര്‍ ആഗ്രഹിച്ച വിജയം വന്നിട്ടുണ്ടാവാം. അഭിപ്രായ വ്യത്യാസമുള്ള രാഷ്ട്രീയ എതിരാളികളില്‍ താരതമ്യേന എതിര്‍പ്പ് കുറവുള്ളവര്‍ക്ക് വോട്ട് ചെയ്യുക സ്വാഭാവികമാണ്. എസിഡിപിഐ അങ്ങനെ ചെയ്തിട്ടുണ്ടാവാം. അവര്‍ ചെയ്തുവെന്നും ചെയ്തിട്ടില്ലെന്നും ഞാന്‍ പറയുന്നില്ല. വോട്ട് ചെയ്യണമെന്നോ സഹായിക്കണമെന്നോ ഔദ്യോഗികമായി ഞങ്ങള്‍ പോയി പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതുള്ളൂ', സുധാകരന്‍ പറഞ്ഞു.
അതേസമയം, സരിന്‍ കാണിച്ചത് വലിയ ചതിയാണെന്നും സ്ഥാനാര്‍ഥിത്വം കിട്ടിയില്ല എന്നുപറഞ്ഞ് തിരഞ്ഞെടുപ്പിന് മുമ്പ് മറുപക്ഷം ചാടുന്നയാളെ വിശ്വസിക്കാനോ കൂടെ നിര്‍ത്താനോ സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ചേലക്കരയിലെ പരാജയത്തില്‍ സംഘടനാപരമായ പാകപ്പിഴ വന്നോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 38 വര്‍ഷക്കാലം സിപിഎം കൈവശം വെച്ച ചേലക്കരയില്‍ 10000 ല്‍ ഭൂരിപക്ഷം താഴ്ത്താനായ തങ്ങള്‍ക്ക് ഗോള്‍ഡ് മെഡലാണ് തരണ്ടേതെന്നും സുധാകരന്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
advertisement