തുടർന്ന് യു ഡിഎഫിന് വോട്ട് ചെയ്ത പന്ത്രണ്ടാം വാർഡ് മെമ്പർ ആശ ബിനുവിനെ ബി ഡി ജെ എസ് പുറത്താക്കി. ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് എൻ പി സെൻ ആണ് നടപടി എടുത്തത്. എന്നാൽ കൂരോപ്പടയിൽ എൻഡിഎ സഖ്യം അല്ല ഉണ്ടായതെന്ന് ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു. ബി ഡി ജെ എസ് അംഗം കോൺഗ്രസിൽ ചേർന്നു. ഇത് തീരുമാനിച്ച ശേഷം ആണ് അവർ വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
17 അംഗ കൂരോപ്പട പഞ്ചായത്തിൽ എൽ ഡി എഫിന് 7 അംഗങ്ങളും യു ഡി എഫിന് 6 അംഗങ്ങളും ആണ് ഉള്ളത്. ബിജെപിയ്ക്ക് മൂന്ന് അംഗങ്ങൾ ഉണ്ട്. എൻ ഡി എ അംഗം പിന്തുണച്ചതോടെ കക്ഷി നില തുല്യമായി. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് വിജയിച്ചത്. സിപിഎം അംഗം ഷീല ചെറിയാൻ ആയിരുന്നു പ്രസിഡന്റ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
July 15, 2024 1:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് സിപിഎമ്മിനും ബിജെപിക്കും തിരിച്ചടി; കൂരോപ്പടയിൽ എൻഡിഎ വോട്ടിൽ കോൺഗ്രസിന് പഞ്ചായത്ത് പ്രസിഡന്റ്