തെരഞ്ഞെടുപ്പ് നടക്കുമ്പോഴൊക്കെ കെ.വി.തോമസ് അസ്വസ്ഥനായിട്ട് കാര്യമില്ലെന്നാണ് എൻ.വേണുഗോപാൽ പറയുന്നത്. കോൺഗ്രസിൽ നിന്നു കൊണ്ട് നിരവധി സ്ഥാനത്ത് കെ.വി.തോമസ് എത്തിയിട്ടുണ്ട്. എംപി, എംഎൽഎ, സംസ്ഥാന മന്ത്രി, കേന്ദ്ര മന്ത്രി ,പിഎസി ചെയർമാൻ തുടങ്ങി തോമസ് മാഷ് ഇരിക്കാത്ത രാഷ്ട്രീയ കസേരകൾ കുറവാണ്. പാർട്ടിയ്ക്കായി കാര്യമായി എന്തെങ്കിലും ഇൻവെസ്റ്റ് ചെയ്തിട്ടല്ല കെ.വി.തോമസിന് സ്ഥാനങ്ങൾ നൽകിയതെന്നും വേണുഗോപാൽ തുറന്നടിക്കുന്നു.
Also Read ഡ്രാഗൺ ഫ്രൂട്ട് അല്ലെങ്കിൽ 'കമലം പഴം' എങ്ങനെ കൃഷി ചെയ്യാം; വീഡിയോയുമായി നടൻ കൃഷ്ണകുമാർ
advertisement
കോൺഗ്രസ് നേതാവ് അജയ് തറയിലും അഭിപ്രായ വ്യത്യാസം പ്രകടമാക്കിയിട്ടുണ്ട്. കെ.വി.തോമസ് നിലപാട് വ്യക്തമാക്കിയാൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതികരണത്തിന് തയ്യാറാകും. അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ട കാര്യമുണ്ടെന്ന് പ്രവർത്തകർക്ക് തോന്നുന്നില്ലെന്ന് എൻ.വേണുഗോപാൽ വ്യക്തമാക്കി. കെ.വി.തോമസിനെ സ്വാഗതം ചെയ്യുന്നത് ഇടതുപക്ഷത്തിൻ്റെ ദയനീയ സാഹചര്യമാണ്. അവർ അപകടത്തിലേക്കാണ് നീങ്ങുന്നത്.
ഇടതുപക്ഷത്തേക്ക് കെ.വി.തോമസ് പോയാൽ കോൺഗ്രസിന് ക്ഷീണമുണ്ടാകില്ലെന്നും എൻ.വേണുഗോപാൽ പറയുന്നു. എല്ലാ ഗ്രൂപ്പ് നേതാക്കൾക്കും ഈ അഭിപ്രായങ്ങൾ തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ്റെ പേര് സംയുക്തമായി കെപിസിസിയ്ക്ക് സമർപ്പിച്ചതും ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ്. ഒരു ഗ്രൂപ്പിനോടും ആഭിമുഖ്യം കാണിക്കാതെ പ്രവർത്തിക്കുന്നതിനാൽ തോമസ് മാഷിനെ തള്ളിപ്പറയാനും വിവിധ ഗ്രൂപ്പ് നേതാക്കൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല.
മുൻപ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള അടുപ്പം മുതലെടുത്താണ് വിവിധ സ്ഥാനങ്ങളിലേക്ക് കെ.വി.തോമസ് നിയോഗിക്കപ്പെട്ടത്. അന്നേ സംസ്ഥാനത്തെ പല നേതാക്കൾക്കും ഇക്കാര്യത്തിൽ അമർഷമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ രാഹുൽ ഗാന്ധി കാര്യങ്ങൾ തീരുമാനിക്കുന്ന സാഹചര്യമുണ്ടായപ്പോൾ തോമസ് മാഷിന് വേണ്ടത്ര പരിഗണന ലഭിക്കാതായി.