TRENDING:

ജയിപ്പിച്ചതിന് നന്ദി പറയാനെത്തിയ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന് മർദനം; കാർ തകർത്തു; വീഡിയോ

Last Updated:

വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന് മർദനം. കണ്ണൂർ കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി സി. മനോഹരനാണ് മർദനമേറ്റത്. അദ്ദേഹത്തിന്റെ കാറും തകർത്തു. വാർഡിലെ വോട്ടർമാരോട് നന്ദി പറയാൻ താറ്റിയോട് എത്തിയപ്പോഴാണ് അക്രമം നടന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമായിരുന്നു ആക്രമണം. പിന്നാലെ പൊലീസിൽ പരാതി നൽകി. എന്നാൽ ദിവസങ്ങൾക്ക് മുൻപാണ് സോഷ്യൽമീഡിയയിൽ അക്രമത്തിന്റെ വീഡിയോ പ്രചരിച്ചത്.
advertisement

Also Read- നെയ്യാറ്റിൻകരയിലെ വസന്തയുടെ ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹത: പൊലീസ് അന്വേഷണത്തിന് ശുപാർശ

പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു അക്രമണമെന്ന് മനോഹരൻ മാധ്യമങ്ങളോട് പറഞ്ഞു. മനോഹരൻ എത്തിയ മാരുതി കാറാണ് തകർത്തത്. സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. സിപിഎം ശക്തികേന്ദ്രത്തിൽ വർഷങ്ങൾക്ക് ശേഷമാണ് യുഡിഎഫ് സ്ഥാനാർഥി വിജയക്കുന്നത്.

Also Read- അപരിചിതരുടെ വീഡിയോ കോൾ എടുക്കരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

advertisement

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോ:

പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ അന്വേഷണം നടത്തിയില്ലെന്നും മനോഹരൻ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജയിപ്പിച്ചതിന് നന്ദി പറയാനെത്തിയ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന് മർദനം; കാർ തകർത്തു; വീഡിയോ
Open in App
Home
Video
Impact Shorts
Web Stories