ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തന്നെക്കാൾ മികച്ചവരാണ് പാർട്ടിയിലെ മറ്റു നേതാക്കൾ. അവരെല്ലാം ഇപ്പോൾ കെ മുരളീധരനെക്കാളും മേലേയാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനിയാണെന്ന് കെ സുധാകരൻ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
പൂരം കലങ്ങി എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതെന്നും സഭയിൽ പറഞ്ഞതിന് വിരുദ്ധമായാണ് അദ്ദേഹം കോഴിക്കോട് പറഞ്ഞതെന്നും മുരളീധരൻ പറഞ്ഞു. എന്തിനാണ് മുഖ്യമന്ത്രി വാക്ക് മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു.
advertisement
പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് മുഖ്യമന്ത്രിയ്ക്ക് അജണ്ടയെന്ന് ആരോപിച്ച കെ മുരളീധരൻ പൂരം കലക്കിയതിൽ ജുഡീഷ്യൻ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. പൂരം വീണ്ടും ചർച്ചയാക്കിയത് സിപിഎം - ബിജെപി ഡീലിന്റെ ഭാഗമാണ്. ലോക്സഭക്ക് പിന്നാലെ നിയമസഭയിലും ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള അവസരം മുഖ്യമന്ത്രി ഉണ്ടാക്കുകയാണ്. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് താനാണ്. താൻ 36,000 വോട്ടുപിടിച്ചത് കൊണ്ടാണ് ബിജെപി വിജയിക്കാതിരുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
