TRENDING:

Joju Goerge | കോണ്‍ഗ്രസ് ഉപരോധ സമരത്തില്‍ സംഘര്‍ഷം; നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍

Last Updated:

ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ നേതാക്കളെ അസഭ്യം വിളിച്ചെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കോണ്‍ഗ്രസ് സമരത്തില്‍ നാടകീയ രംഗങ്ങള്‍. നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍. വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റം ഉണ്ടായി. കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ ജോജു രംഗത്തെത്തിയിരുന്നു.
advertisement

ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ നേതാക്കളെ അസഭ്യം വിളിച്ചെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ജോജുവിന്റെ വാഹനം തടഞ്ഞും കുത്തിയിരുന്നും പ്രതിഷേധം. ഗതാഗതം തടസപ്പെടുത്തുന്ന പ്രതിഷേധം അംഗീകരിക്കാനാവില്ലെന്ന് ജോജു പറഞ്ഞു. ജോജു ജോര്‍ജിനെതിരെ പൊലീസ് നടപടി വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

തിങ്കളാഴ്ച രാവിലെ വൈറ്റിലയില്‍ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാര്‍ അടിച്ചുതകര്‍ത്തു.

കോണ്‍ഗ്രസിന്റെ ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വാഹനത്തില്‍നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Joju Goerge | കോണ്‍ഗ്രസ് ഉപരോധ സമരത്തില്‍ സംഘര്‍ഷം; നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍
Open in App
Home
Video
Impact Shorts
Web Stories