TRENDING:

CPMന്റെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണ; ചെന്നിത്തലയില്‍ BJPക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

Last Updated:

ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതോടെ കോണ്‍ഗ്രസ് പിന്തുണയില്‍ അവിശ്വാസം വിജയിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: സിപിഎം(CPM) കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ്(Congress) പിന്തുണച്ചതോടെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ബിജെപിയ്ക്ക്(BJP) നഷ്ടമായി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബിജെപിയിലെ ബിന്ദു പ്രദീപാണ് പുറത്തായത്. ബിജെപിയിലെ ആറംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
advertisement

ഭരണസ്തംഭനം ആരോപിച്ച് സി.പി.എം കൊണ്ടുവന്ന അവിശ്വപ്രമേയമാണ് ചര്‍ച്ചചെയ്തത്. വോട്ടെടുപ്പിന്റെ സമയമായപ്പോള്‍ ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പ്രവീണ്‍ കാരാഴ്മ, തങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുന്നതായി അറിയിച്ചു. സിപിഎമ്മിലെ കെ വിനുവാണ് പ്രമേയം അവതരിപ്പിച്ചത്.

Also Read-Alappuzha| ബജ്റംഗ് ദൾ,പോപ്പുലർ ഫ്രണ്ട് റാലികൾ ഇന്ന്; ആലപ്പുഴ ന​​ഗരത്തിൽ വൻ പൊലീസ് സുരക്ഷ

ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതോടെ കോണ്‍ഗ്രസ് പിന്തുണയില്‍ അവിശ്വാസം വിജയിക്കുകയായിരുന്നു.18 അംഗങ്ങളുള്ള ഭരണസമിതിയില്‍ 12 പേര്‍ അവിശ്വാസത്തെ പിന്തുണച്ചു. ഭരണസമിതി നിലവില്‍വന്നതിനുശേഷം ഒട്ടേറെ രാഷ്ട്രീയനാടകങ്ങള്‍ക്കു വേദിയായ ഇവിടെ കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും ആറംഗങ്ങള്‍ വീതവും സി.പി.എമ്മിന് അഞ്ചംഗങ്ങളും ഒരു കോണ്‍ഗ്രസ് വിമതനുമായിരുന്നു ഉണ്ടായിരുന്നത്.

advertisement

പ്രസിഡന്റുപദവി പട്ടികജാതി വനിതാസംവരണമാണ്. ഈ വിഭാഗത്തിലുള്ളവര്‍ കോണ്‍ഗ്രസില്‍ ആരുമില്ലായിരുന്നു. അതോടെ സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍, കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായി. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന നിലപാടിനെ തുടര്‍ന്ന് രാജിവെച്ചു. വീണ്ടും തിരഞ്ഞെടുപ്പു നടന്നപ്പോള്‍ ഇതെല്ലാം ആവര്‍ത്തിക്കുകയും വിജയമ്മ രാജിവെക്കുകയും ചെയ്തു.

Also Read-Kerala Government | മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവിടാനുള്ള തുക കുത്തനെ കൂട്ടി സര്‍ക്കാര്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂന്നാമത്തെ തവണ കോണ്‍ഗ്രസ് വിമതന്‍ ബിജെപിയ്ക്ക് വോട്ടു ചെയ്തു. സി.പി.എമ്മിന്റെ ഒരു വോട്ട് അസാധുവാകുകയും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയും ചെയ്തതോടെ ബി.ജെ.പി.ക്കു ഭരണം ലഭിച്ചു. പിന്നീട് ദിപു പടകത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേര്‍ന്ന് എല്‍.ഡി.എഫിന്റെ ഭാഗമായതോടെയാണ് മൂന്നുമുന്നണികള്‍ക്കും ആറംഗങ്ങള്‍ വീതമായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPMന്റെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണ; ചെന്നിത്തലയില്‍ BJPക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി
Open in App
Home
Video
Impact Shorts
Web Stories