Kerala Government| 'ചെലവ് ചെറുതല്ല' മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവിടാനുള്ള തുക സർക്കാർ മൂന്നിരട്ടിയാക്കി
- Published by:Arun krishna
- news18-malayalam
Last Updated:
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് പുതിയ നീക്കം
തിരുവനന്തപുരം: സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവഴിക്കാവുന്ന തുക കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍. 25,000 രൂപയില്‍ നിന്ന് ഈ തുക 75,000 രൂപയായാണ് വര്‍ധിപ്പിച്ചത്. സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് വിവിധ ഉദ്ഘാടന പരിപാടികൾ തദ്ദേശസ്ഥാപനങ്ങളിൽ നടക്കുന്നതിനിടെയാണു തുകയിൽ മൂന്നിരട്ടി വർധന നരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ഭേദഗതി ഉത്തരവിറക്കിയത്.
മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് 25,000 രൂപയും അല്ലാതെയുള്ള പൊതുപരിപാടികള്‍ക്ക് 10,000 രൂപയും ചെലവഴിക്കാമെന്ന് 2015ല്‍ അന്നത്തെ സര്‍ക്കാരാണ് നിശ്ചയിച്ചിരുന്നത്.

മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കായി വാടകയ്‌ക്കെടുക്കുന്ന കെട്ടിടങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയ്ക്ക് വരുന്ന ചെലവുള്‍പ്പെടെ 75,000 രൂപ വരെയാകാമെന്നാണ് പുതിയ ഉത്തരവ്. മറ്റ് സ്ഥലങ്ങളില്‍ വച്ച് നടത്തപ്പെടുന്ന പരിപാടികള്‍ക്ക് പരമാവധി 50,000 രൂപ വരെ ചെലവിടാം. മറ്റ് പരിപാടികള്‍ക്കായി 25,000 രൂപ വരെ മാത്രം ചെലവിടാനാണ് അനുമതി.
advertisement
'മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചു; ആത്മവിശ്വാസത്തോടെ രണ്ടാം വര്‍ഷത്തിലേക്ക്'; മുഖ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാരിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റി. വര്‍ധിച്ച ആത്മവിശ്വാസത്തോടെയാണ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പിലെ ഫലം അത് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിയടക്കം സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയില്‍ നിന്നും പിന്നോട്ടുപോകില്ല. ജനങ്ങളുടെ പിന്തുണയോടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കും. സില്‍വര്‍ലൈന്‍ സര്‍വേയ്ക്ക് കല്ലിടണമെന്ന് നിര്‍ബന്ധമില്ല. കല്ലിടണമെന്ന് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
advertisement
Also Read- Silverline ഭാവി കേരളത്തിലേക്കുള്ള ഈടുവയ്പ്പ്; സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ മുഖ്യമന്ത്രി പിണറായി
സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ കൈവിടില്ല. കെടുകാര്യസ്ഥതയ്ക്ക് നികുതി പണം ചിലവാക്കുകയല്ല വേണ്ടതെന്നും യാഥാര്‍ഥ്യങ്ങള്‍ അനുസരിച്ചുള്ള ഇടപെടലാണ് കെഎസ്ആര്‍ടിസി വിഷയത്തില്‍ വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകടനപത്രികയിലെ മുഴുവന്‍ വാഗ്ദാനങ്ങളും നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്.
ദേശീയ-രാജ്യാന്തര തലത്തില്‍ കേരളത്തിന് അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് 64,006 കുടുംബങ്ങള്‍ തീവ്രദരിദ്ര വിഭാഗത്തില്‍ ഉള്ളവരാണ്. 14,000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ഉടന്‍ നല്‍കാനാണ് പദ്ധതി. അടുത്ത മാസം ലൈഫ് പദ്ധതിയിലെ വീടുകളുടെ എണ്ണം 3 ലക്ഷം പിന്നിടും'മുഖ്യമന്ത്രി പറഞ്ഞു.
advertisement
'ഇതുവരെ 2.95 ലക്ഷം ലൈഫ് വീടുകള്‍ നിര്‍മ്മിച്ചു. ഈ സര്‍ക്കാര്‍ 32,000 വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറി. 22,342 പേര്‍ക്ക് പിഎസ്സി വഴി നിയമനശുപാര്‍ശ നല്‍കി. 14,000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ഉടന്‍ നല്‍കാനാണ് പദ്ധതി. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ 1600 റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 38.5 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കി. ലക്ഷ്യമിട്ടതിലും കൂടുതല്‍ പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. ഇതുവരെ 33,530 പട്ടയങ്ങള്‍ നല്‍കി. 20,750 ഓഫിസുകള്‍ക്ക് കെ-ഫോണ്‍ കണക്ഷന്‍ നല്‍കും.'മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
കോവിഡ് കാലയളവില്‍ സംസ്ഥാനത്തെ മൂന്ന് ഐ.ടി പാര്‍ക്കുകളിലുമായി 10,400 പുതിയ തൊഴിലവസരങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഈ കാലയളവില്‍ 181 പുതിയ കമ്പനികളും (ടെക്‌നോപാര്‍ക്ക്41, ഇന്‍ഫോപാര്‍ക്ക്100, സൈബര്‍പാര്‍ക്ക്40) പ്രവര്‍ത്തനമാരംഭിച്ചു. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലായി ആകെ 29 ലക്ഷം ചതുരശ്ര അടി സ്ഥല സൗകര്യങ്ങള്‍ നിര്‍മ്മിതിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 21, 2022 9:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Government| 'ചെലവ് ചെറുതല്ല' മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവിടാനുള്ള തുക സർക്കാർ മൂന്നിരട്ടിയാക്കി