TRENDING:

'ഗ്രൂപ്പുകാര്‍ മനക്കോട്ട കെട്ടേണ്ട'; ഫെബ്രുവരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എ.കെ ആന്റണി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം; ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജയസാധ്യതയാകും പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി ജനറല്‍ബോഡി യോഗം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
advertisement

തെരഞ്ഞെടുപ്പിന്റെ അവസാനദിനത്തില്‍ ഏതാനും നേതാക്കള്‍ ചേര്‍ന്ന് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന രീതി ഇക്കുറി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനായി പാര്‍ട്ടിയുടെ താഴേത്തട്ടില്‍ നിന്നുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങളും പരിഗണിക്കും. ഗ്രൂപ്പുകാര്‍ മനക്കോട്ട കെട്ടേണ്ടെന്നും ജയസാധ്യതയുളള യോഗ്യരായവര്‍ക്കു മാത്രമെ സീറ്റ് നല്‍കുകയുള്ളൂവെന്നും ആന്റണി പറഞ്ഞു.

Also Read ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ BJP മുന്നേറ്റമുണ്ടാക്കുമെന്ന് അമിത് ഷാ

അവസാനമുഹൂര്‍ത്തത്തില്‍ ഏതാനും നേതാക്കള്‍ ചേര്‍ന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കേണ്ടെന്നത് രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ്. ഫെബ്രുവരി അവസാനത്തിന് മുമ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെത് ശരിയായ നിലപാടാണ്. ബി.ജെ.പിയെ ശക്തിപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഭീതി വോട്ടാക്കിമാറ്റാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ആന്റണി വ്യക്തമാക്കി.

advertisement

Also Read ആരാണ് KPCC ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ അനില്‍ ആന്റണി?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗ്രൂപ്പുകാര്‍ മനക്കോട്ട കെട്ടേണ്ട'; ഫെബ്രുവരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എ.കെ ആന്റണി