ആരാണ് KPCC ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ അനില്‍ ആന്റണി?

Last Updated:
#അനീഷ് അനിരുദ്ധന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഡിജിറ്റില്‍ മുഖം നല്‍കാന്‍ അനില്‍ ആന്റണിയെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറാക്കി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി.
ഡിജിറ്റല്‍ മീഡിയുടെ സാധ്യതകള്‍ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതില്‍ വിജയിച്ച ചെറുപ്പക്കാരനെന്ന നിലയിലാണ് അനില്‍ ആന്റണിയുടെ രാഷ്ട്രീയ പ്രവേശം. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിന്റെ നവമാധ്യമ വിഭാഗത്തിന്റെ ചുമതല അനൗദ്യോഗികമായി വഹിക്കുന്നതും അനില്‍ ആന്റണിയാണ്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി നവമാധ്യമങ്ങളില്‍ നടത്തിയ പ്രചാരണമാണ് അനില്‍ ആന്റണിയെ ശ്രദ്ധേയനാക്കിയത്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലും അന്ന് അനിലിനൊപ്പമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്നാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി സൈബര്‍ തന്ത്രങ്ങളൊരുക്കിയത്. ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്‌തെന്നായിരുന്നു നേതാക്കളുടെ വിലയിരുത്തല്‍.
advertisement
ഗുജറാത്തിനു പിന്നാലെ കര്‍ണാടകത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിലും ഡിജിറ്റല്‍ പ്രചാരണത്തിന്റെ ചുമതല കോണ്‍ഗ്രസ് നേതൃത്വം അനില്‍ ആന്റണിയേയും ഫൈസല്‍ പട്ടേലിനെയും ഏല്‍പ്പിച്ചു. രാജസ്ഥാന്‍ തെരഞ്ഞെടുപ്പിലും അനില്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു ഡിജിറ്റല്‍ പ്രചാരണത്തിന്റെ ചുമതല.
അമേരിക്കന്‍ സര്‍വകലാശാലയിലെ പഠനമാണ് അനിലിനെയും ഫൈസലിനെയും സുഹൃത്തുക്കളാക്കിയത്. കേരളത്തിലെ എന്‍ജിനീയറിംഗ് പഠനത്തിനു ശേഷം സ്റ്റാന്‍ഫഡില്‍ നിന്ന് മാനേജ്‌മെന്റ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ അനില്‍ ബിരുദം നേടി. ഫൈസല്‍ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നുള്ള എം.ബി.എ ബിരുദധാരിയാണ്. ഇരുവര്‍ക്കുമൊപ്പം ഡിജിറ്റല്‍ പ്രചാരണത്തിന്റെ ചുമതല നിര്‍വഹിക്കാന്‍ സിലിക്കണ്‍വാലിയില്‍ നിന്നുള്ള വിദഗ്ധ സംഘവുമുണ്ട്.
advertisement
തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ചാണക്യനെന്ന് അറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ ഉപയോഗപ്പെടുത്തുന്നതിനും അപ്പുറമുള്ള സാങ്കോതിക വിദ്യയെയാണ് അനിലും സംഘവും കൂട്ടുപിടിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നതാണ് അനിലിന്റെ പ്രചാരണ രീതിയെ പ്രശാന്ത് കിഷോറിന്റേതില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. യു.എസ് തെരഞ്ഞെടുപ്പില്‍ പൊതുവികാരം എതിരായിട്ടും ട്രംപ് വിജയിച്ചതിനു പിന്നിലും ഡിജിറ്റല്‍ മീഡിയയിലെ പ്രചാരണമായിരുന്നു. ഇതേ സാങ്കേതികവിദ്യ തന്നെയാണ് അനിലും സംഘവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരീക്ഷിക്കുന്നതും.
മറ്റു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ നടത്തിയ ശ്രദ്ധേയമായ പ്രചാരണമാണ് സംസ്ഥാന രാഷ്ട്രീയത്തിലും അനില്‍ ആന്റണിക്ക് ഇപ്പോള്‍ ഇടം നേടിക്കൊടുത്തിരിക്കുന്നത്. അതേസമയം ഒരുകാലത്ത് മക്കള്‍ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്തിരുന്നയാളാണ് എ.കെ ആന്റണി. ഈ സാഹചര്യത്തില്‍ അനില്‍ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ സംസ്ഥാനത്തെ യുവനേതാക്കള്‍ വരും ദിവസങ്ങളില്‍ രംഗത്തെത്തുമെന്നും ഉറപ്പാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരാണ് KPCC ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ അനില്‍ ആന്റണി?
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement