ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ BJP മുന്നേറ്റമുണ്ടാക്കുമെന്ന് അമിത് ഷാ

Last Updated:
ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. രണ്ട് ദിവസത്തെ പാർട്ടി നാഷണൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ ബിജെപി സർക്കാരിനായി. രാജ്യത്തിന് പുതിയ ദിശാ ബോധം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായെന്നും അദ്ദേഹം പറഞ്ഞു.
ജി എസ് ടി വ്യാപാര മേഖലയെ ശക്തിപ്പെടുത്തിയെന്ന് അമിത് ഷാ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എൻഡിഎ സർക്കാരിനെയും വാനോളം പുകഴ്ത്തിയാണ് അമിത് ഷാ സംസാരിച്ചത്. രാജ്യത്തിന് പുതിയ ദിശാ ബോധം നൽകാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനായെന്നും അമിത് ഷാ അവകാശപ്പെട്ടു. ഒരുകാലത്ത് കോൺഗ്രസ് ഒരുവശത്തും മറ്റ് പാർട്ടികൾ എതിർചേരിയിലുമായിരുന്നു. എന്നാൽ ഇന്ന് ബിജെപിയും മറ്റുള്ള പാർട്ടികളും എന്ന നിലയിലാണ് കാര്യങ്ങൾ. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ സ്വീകാര്യതയാണ് ഇത് തെളിയികുന്നതെന്നും അമിത് ഷാ പറഞ്ഞു.
advertisement
മുമ്പ് ആറ് സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപി ഭരിച്ചിരുന്നത്. എന്നാൽ ഇന്ന് അത് 16 ആയി ഉയർന്നു. പശ്ചിമ ബംഗാളിൽപ്പോലും സർക്കാർ രൂപീകരിക്കാൻ ശേഷിയുള്ള ശക്തിയായി ബിജെപി വളർന്നുകഴിഞ്ഞു. രാജ്യത്തെ പാവപ്പെട്ടവർക്കായി മികച്ച പ്രവർത്തനം നടത്താൻ മോദി സർക്കാരിനായി. 70 വർഷത്തോളം കോൺഗ്രസ് ഭരിച്ചപ്പോൾ പാവപ്പെട്ടവർക്ക് അവഗണന മാത്രമായിരുന്നു ഫലമെന്നും അമിത് ഷാ പറഞ്ഞു.
advertisement
നരേന്ദ്ര മോദിക്ക് എതിരില്ലാത്ത അവസ്ഥയാണ് ഇന്ന് രാജ്യത്ത് ഉള്ളതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പാർട്ടികളെല്ലാം ബിജെപിക്ക് എതിരെ മത്സരിക്കാൻ ഒരുങ്ങുന്നു. എന്നാൽ അവർക്ക് ഒരു നേതാവില്ലെന്ന് അമിത് ഷാ പരിഹസിച്ചു. കഴിഞ്ഞ 30 വർഷത്തെ സഖ്യകക്ഷി സർക്കാരുകളിൽ വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാരാണിതെന്നും അമിത് ഷാ പറഞ്ഞു. 2014ലെ വിജയം അവർത്തിക്കാൻ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ BJP മുന്നേറ്റമുണ്ടാക്കുമെന്ന് അമിത് ഷാ
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement