യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ വോട്ട്; തെളിവ് സഹിതം എഐസിസിക്ക് പരാതി
സംഭവത്തിൽ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കോർഡിനേറ്റർക്ക് പരാതി നൽകാനാണ് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെത്തിയ പി പി മുസ്തഫയുടെ തീരുമാനം. ‘റാഷിദിനെ രണ്ട് ദിവസമായി കാണാൻ കഴിഞ്ഞിട്ടില്ല. താനും യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നുവെന്ന് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെത്തിയ പി പി മുസ്തഫ പറഞ്ഞു. പ്രസിഡന്റിനെ ഞങ്ങൾക്ക് വേണം. രണ്ടു ദിവസമായി ഞങ്ങൾ പ്രസിഡന്റിനെ തിരഞ്ഞുനടക്കുകയാണ്. കഴിഞ്ഞ ഒമ്പത് വർഷത്തോളമായി യൂത്ത് കോൺഗ്രസ് സംഘടനാരംഗത്ത് പ്രവർത്തിക്കുന്നയാളാണ് ഞാൻ. ഇങ്ങനെയൊരാളെ ഇതുവരേയും കണ്ടിട്ടില്ല’- പി പി മുസ്തഫ പറഞ്ഞു.
advertisement
ഇതിനിടെ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജൻമാർ വോട്ട് ചെയ്തതായി പരാതി ഉയര്‍ന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജൻമാർ വോട്ട് ചെയ്തത്. പരാതിയിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കാൻ അതിന് ഉപയോഗിച്ച മൊബൈൽ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും പരാതിക്കാർ എഐസിസിക്ക് കൈമാറി. രാഹുൽ ഗാന്ധിയുടെ തിരിച്ചറിയൽ കാർഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉൾപ്പെടെയാണ് പരാതിക്കാർ എഐസിസിക്ക് കൈമാറിയിരിക്കുന്നത്