TRENDING:

Actress Attack Case | ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതം; ഗൂഢാലോചനക്കേസ് പൊലീസ് കെട്ടിച്ചമച്ചത്; ദീലീപ്

Last Updated:

ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പൊലീസ് കെട്ടിച്ചമച്ച കഥയാണ് വധഗൂഢാലോചനക്കേസെന്ന് ദിലീപ് കോടതിയില്‍. ഒരു തെളിവുമില്ലാതെയാണ് കേസെന്നും കഴിഞ്ഞ നാലുവര്‍ഷമായി ഇല്ലാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നതെന്നും ദിലീപ് പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണെന്ന് ദിലീപ് പറഞ്ഞു.
ദിലീപ്
ദിലീപ്
advertisement

ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു. കൂടാതെ കൃത്യം നടത്തിയാല്‍ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ എന്നത് കുറ്റത്യമായി മാറുകയുള്ളൂ എന്നും കോടതി ആരാഞ്ഞു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.

കൃത്യമായ വധ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരത്തിലാണ് പുതിയ കേസെന്ന് ദിലീപ് പറഞ്ഞു. അതേസമയം ദിലീപിനെതിരെ വീഡിയോ അടക്കമുള്ള തെളിവുകള്‍ ഉണ്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

advertisement

ചില തെളിവുകള്‍ കോടതിയില്‍ കൈമാറാം. എന്നാല്‍ ദിലീപിനോട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Also Read-Covid 19 Kerala | സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം; പോലീസ് പരിശോധന കര്‍ശനമാക്കും

വധഭീഷണിക്കേസില്‍ ദിലീപിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി അന്വേഷണ സംഘംകൊലപാതക ഗൂഢാലോചനക്കുറ്റം കൂടി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ള പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍ കോടതി പറഞ്ഞു.

advertisement

കേസിലെ 6 പ്രതി ശരത് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ മറുപടി നല്‍കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. അതിനിടെയാണ് കേസില്‍ ദിലീപിനെതിരെ കൊലപാതകത്തിനുള്ള ഗൂഢാലോചനക്കുറ്റം കൂടി ചേര്‍ത്ത് ക്രൈംബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് .

ഗൂഢാലോചന തെളിയിക്കുന്ന ശബ്ദ രേഖയുടെയും കേസിലെ പരാതിക്കാരനും അന്വേഷണ ഉദ്യോഗസ്ഥനുമായ ബൈജു പൗലോസിന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കൊലപാതകത്തിലേക്ക് നയിക്കുന്ന ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂടി ചേര്‍ത്തത്.

Also Read-Acid Attack | ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നടിയെ ആക്രമിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ് മൂലം നല്‍കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Actress Attack Case | ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതം; ഗൂഢാലോചനക്കേസ് പൊലീസ് കെട്ടിച്ചമച്ചത്; ദീലീപ്
Open in App
Home
Video
Impact Shorts
Web Stories