Acid Attack | ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ജനുവരി 15 നാണ് ലിജിതയ്ക്കും മകള്‍ക്കും നേരെ ഭര്‍ത്താവ് സനല്‍ കുമാര്‍ ആസിഡ് ഒഴിച്ചത്.
അമ്പലവയല്‍: വയനാട് അമ്പലവയലില്‍ ഭര്‍ത്താവ് നടത്തിയ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. ജനുവരി 15 നാണ് ലിജിതയ്ക്കും മകള്‍ക്കും നേരെ ഭര്‍ത്താവ് സനല്‍ കുമാര്‍ ആസിഡ് ഒഴിച്ചത്.
സംഭവത്തിന് ശേഷം ഇയാള്‍ തീവണ്ടിയുടെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇവരുടെ മകള്‍ അളകനന്ദ (10) ചികിത്സയില്‍ കഴിയുകയാണ്. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം കട നടത്തുകയായിരുന്നു ലിജിത.
ലിജിതയും ഭര്‍ത്താവ് സനലും അകന്നു കഴിയുകയായിരുന്നു. ജനുവരി 14 വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ജനുവരി 15 ശനിയാഴ്ച രാവിലെ ലിജിത പൊലീസ് പരാതി നല്‍കിയിരുന്നതായാണ് വിവരം. പിന്നാലെയാണ് ആസിഡ് ആക്രമണം ഉണ്ടായത്.
advertisement
ഭര്‍ത്താവ് സനല്‍ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തില്‍ തന്നെ സനല്‍ രക്ഷപ്പെടുകയും ചെയ്തു. നാളുകളായി നിലനിന്നിരുന്ന കുടുംബ തര്‍ക്കങ്ങളാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചത്.
പിന്നാലെ ഒളിവില്‍ പോയ സനലിനെ തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ കൊടുവള്ളി ഭാഗത്തായി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 22, 2022 10:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Acid Attack | ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു