മൃതദേഹത്തിനരികില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ജീവിതത്തില്‍ പരാജയപ്പെട്ടവന് ജീവിക്കാന്‍ ഒരവകാശവുമില്ലെന്നും അതുകൊണ്ട് ഞാന്‍ പോകുന്നുവെന്നും എഴുതിയിട്ടുണ്ട്. വീടു പണി എങ്ങുമെത്തിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.
സംഭരിച്ച നെല്ലിന്റെ പണം ലഭിച്ചില്ല; ആലപ്പുഴയിൽ കര്‍ഷകന്‍ ജീവനൊടുക്കി
ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുവിന്റെ വീട്ടില്‍ നിന്ന് സ്ഥിരമായി പാല്‍ വാങ്ങിയിരുന്ന ഗോപി ശനിയാഴ്ച രാവിലെ പാല്‍ വാങ്ങാന്‍ എത്തിയില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഗോപിയുടെ വീടിന് സമീപത്തെ റോഡില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപത്തുനിന്ന് മണ്ണെണ്ണ കന്നാസ്, ലൈറ്റര്‍, ഒരു പ്ലാസ്റ്റിക് കവറില്‍ ടോര്‍ച്ച്, ലോട്ടറി ടിക്കറ്റ് എന്നിവയും ലഭിച്ചു.
advertisement
ഗോപിയുടെ ഭാര്യയും മകളും പത്തനംതിട്ട അഴൂരിലെ വാടകവീട്ടിലാണ് താമസം. എലന്തൂര്‍-പത്തനംതിട്ട റോഡില്‍ പുന്നലത്തുപടിയില്‍ പെട്ടിക്കട നടത്തിവരുകയായിരുന്നു ഗോപി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ലീലയാണ് ഗോപിയുടെ ഭാര്യ. മക്കള്‍: ബിജു, ബിന്ദു. മരുമക്കള്‍: സനല്‍, യശോദ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).