TRENDING:

പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ കാസർഗോഡ് സ്‌കൂളിൽ അരങ്ങേറി

Last Updated:

അധ്യാപകർ ഇടപെടാൻ കാരണമായ പലസ്തീൻ അനുകൂല പ്ലക്കാർഡുകൾ ഇന്നലെ ഉണ്ടായില്ല. പ്രതിഷേധവുമായെത്തിയ ബിജെപി പ്രവർത്തകരെ സ്‌കൂൾ പരിസരത്ത് പോലീസ് തടഞ്ഞു. മൈമിനെ അനുകൂലിച്ചെത്തിയ വിവിധ സംഘടനകൾ സ്‌കൂൾ പരിസരത്ത് മുദ്രാവാക്യം മുഴക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: കുമ്പള ഗവ. എച്ച്എസ് സ്കൂളിൽ കലോത്സവത്തിനിടെ തടഞ്ഞ പലസ്തീൻ അനുകൂല മൈം കനത്ത പൊലീസ് സുരക്ഷയിൽ വീണ്ടും അവതരിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശത്തെത്തുടർന്നാണ് മൈം വീണ്ടും അവതരിപ്പിച്ചത്. അധ്യാപകർ ഇടപെടാൻ കാരണമായ പലസ്തീൻ അനുകൂല പ്ലക്കാർഡുകൾ ഇന്നലെ ഉണ്ടായില്ല. പ്രതിഷേധവുമായെത്തിയ ബിജെപി പ്രവർത്തകരെ സ്‌കൂൾ പരിസരത്ത് പോലീസ് തടഞ്ഞു. മൈമിനെ അനുകൂലിച്ചെത്തിയ വിവിധ സംഘടനകൾ സ്‌കൂൾ പരിസരത്ത് മുദ്രാവാക്യം മുഴക്കി.
മൈമിനെ അനുകൂലിച്ചെത്തിയ വിവിധ സംഘടനകൾ സ്‌കൂൾ പരിസരത്ത് മുദ്രാവാക്യം മുഴക്കി.
മൈമിനെ അനുകൂലിച്ചെത്തിയ വിവിധ സംഘടനകൾ സ്‌കൂൾ പരിസരത്ത് മുദ്രാവാക്യം മുഴക്കി.
advertisement

രാത്രി വൈകിയും സ്കൂൾ പരിസരത്ത് പൊലീസ് കാവലേർപ്പെടുത്തിയിരുന്നു. കുമ്പള ഗവ.ഹയർസെക്കൻഡറി സ്‌കൂൾ കലോത്സവത്തിൽ പലസ്തീനിലെ കുഞ്ഞുങ്ങളുടെ ദുരിതം പ്രമേയമാക്കി മൈം അവതരിപ്പിക്കുന്നതിനിടെ മത്സരാർത്ഥികൾ 'ഫ്രീ പലസ്തീൻ' എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയപ്പോൾ 2 അധ്യാപകർ കർട്ടൻ താഴ്ത്താൻ നിർദേശിച്ചതിനെത്തുടർന്ന് ബഹളവും കയ്യാങ്കളിയും ഉണ്ടായിരുന്നു. മൈം തടഞ്ഞ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ഡിഡിഇക്കു പരാതി നൽകുമെന്ന് പിടിഎ പ്രസിഡന്റ് എ കെ ആരിഫ് അറിയിച്ചു.

വാക്ക് പാലിച്ചുവെന്ന് മന്ത്രി ശിവൻ‌കുട്ടി

''കലോത്സവ വേദിയിൽ തടഞ്ഞുവെക്കപ്പെട്ട മൈം, അതേ വേദിയിൽ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ആ വാക്ക് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആ വിദ്യാർത്ഥികളുടെ സർഗാത്മകമായ പ്രതിഷേധം വിജയകരമായി വേദിയിലെത്തി.

advertisement

കുട്ടികളുടെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അവകാശങ്ങൾക്കും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ഈ സർക്കാർ എന്ന് ഒരിക്കൽ കൂടി ഉറക്കെ പ്രഖ്യാപിക്കുകയാണ്. തടസ്സങ്ങളെല്ലാം മാറ്റി, അവരുടെ മൈം അവതരിപ്പിക്കാൻ അവസരമൊരുക്കിയതിലൂടെ നാം ഉയർത്തിപ്പിടിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെയും കലയുടെ ശക്തിയെയുമാണ്. ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാൻ നമ്മുടെ കുട്ടികൾക്ക് ധൈര്യവും പ്രോത്സാഹനവും നൽകേണ്ടത് നമ്മുടെ കടമയാണ്.

അവതരണത്തിന് അവസരമൊരുക്കാൻ മുന്നിട്ടിറങ്ങിയ സംഘാടകരെയും അധ്യാപകരെയും, ധീരമായി തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്ന പ്രിയ വിദ്യാർത്ഥികളെയും ഹൃദയത്തോട് ചേർത്തഭിനന്ദിക്കുന്നു. നിങ്ങളുടെ ധൈര്യമാണ് നാളെയുടെ പ്രതീക്ഷ. എല്ലാ ഭാവുകങ്ങളും നേരുന്നു.''- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The pro-Palestine mime, which was halted during the arts festival at Kumbala Government Higher Secondary School (GHSS) in Kasaragod, was staged again under heavy police security. The re-staging of the mime performance followed a directive from Education Minister V. Sivankutty.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ കാസർഗോഡ് സ്‌കൂളിൽ അരങ്ങേറി
Open in App
Home
Video
Impact Shorts
Web Stories