TRENDING:

കൊറോണ; ശബരിമല;ഗെയിൽ; പ്രശ്‍നം എന്തുമാകട്ടെ; യതീഷ് ചന്ദ്രയുടെ വിവാദം; അത് നിർബന്ധം

Last Updated:

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രണ്ടു സർക്കാരുകളുടെ കാലത്ത് ഐ പി എസ് ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്ര കേരളത്തിൽ ഉണ്ടാക്കിയ നാലു വിവാദങ്ങളിലൂടെ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അങ്കമാലി. മാർച്ച് 14, 2015
advertisement

ഇടതുമുന്നണിയുടെ ഹർത്താൽ.  ആലുവ റൂറൽ എസ് പിയായിരുന്ന യതീഷ് ചന്ദ്ര  ദേശീയ പാതയിൽ പ്രകടനം നടത്തിയ സി.പി.എം പ്രവർത്തകരെ  തല്ലിച്ചതച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ ഷിബുവിനെ നിഷ്ഠൂരമായി മർദിച്ചു. പ്രായമുള്ളവരെപോലും വെറുതെ വിടാതെ അടിച്ചു തകർത്തു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദൻ ഉദ്യോഗസ്ഥനെ ഭ്രാന്തൻ നായയെന്ന് വിശേഷിപ്പിച്ചു.  പിണറായി വിജയൻ ആലുവ റൂറൽ എസ് പി പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സിപിഎം കാരെ മർദിച്ചതിൽ കോൺഗ്രസുകാരും ബിജെപിക്കാരും സന്തുഷ്ടരായി. ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് ചെയർമാനായ പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി പൊലീസ് ഗുണ്ടായിസമെന്ന് കുറ്റപ്പെടുത്തി. മുതിർന്ന ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്ര ലാത്തിയെടുക്കരുതായിരുതെന്ന് അതോറിറ്റി വിലയിരുത്തി.

advertisement

You may also Read:ഏത്തമിടാൻ എന്തുതെറ്റാണ് അവർചെയ്തത്? യതീഷ് ചന്ദ്രയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ [NEWS]യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കൽ ശിക്ഷ; വിശദീകരണം തേടി DGP [NEWS]'നമ്മുടെ നാടിന് ചേരാത്ത പ്രവൃത്തി'; യതീഷ് ചന്ദ്രയ്ക്കെതിരെ മുഖ്യമന്ത്രി [NEWS]

advertisement

കൊച്ചി. ജൂൺ 17, 2017

ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തി.  പിണറായി വിജയൻ മുഖ്യമന്ത്രി. പുതുവയ്പ് എൽ പി ജി ടെർമിനലിനെതിരെ ഹൈക്കോടതി ജംഗ്ഷനിൽ ജനകീയ സമരം.  കൊച്ചി  മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  സുരക്ഷാ ചുമതലയുണ്ടായിരുന്ന  ഡി സി പി യതീഷ് ചന്ദ്ര കണ്ണിൽ കണ്ടവരെയെല്ലാം  തല്ലിച്ചതച്ചതായി ആരോപണം ഉയര്‍ന്നു . വി എസ് അച്ചുതാനന്ദനും സി പി ഐയും നടപടിയാവശ്യപ്പെട്ടു. എന്നാൽ തന്റെ അധികാര പരിധിയിൽ വരാത്ത വൈപ്പിനിലെ പൊലീസ്  ലാത്തിച്ചാർജിന്റെ  ടെലിവിഷൻ ദൃശ്യങ്ങളാണ് വിവാദമായതെന്ന് ഉദ്യോഗസ്ഥൻ പ്രതിരോധിച്ചു. പിന്നീട് മനുഷ്യാവകാശ കമ്മീഷൻ തെളിവെടുപ്പിൽ ഏഴ് വയസുകാരനായ അലന്റെ ചൂണ്ടു വിരലിനു മുമ്പിൽ യതീഷ് ഉത്തരമില്ലാതെ നിന്നത് മാധ്യമങ്ങൾക്ക് വിരുന്നായി.

advertisement

പമ്പ. നവംബർ 20, 2018

സ്ത്രീ പ്രവേശന വിവാദകാലത്ത് ശബരിമല ദർശനത്തിനായി എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ സുരക്ഷാചുമതലയുണ്ടായിരുന്ന യതീഷ് പമ്പയിൽ വെച്ച് പരിഹസിച്ചു.  ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഒരു ജനപ്രതിനിധിയോട് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്തതായിരുന്നു ഭാഷയെന്ന് വിമർശനം ഉണ്ടായി. എന്നാൽ എതിർ പക്ഷത്ത് ബിജെപി വന്നതോടെ മുൻപ് യതീഷിന്റെ ചോരയ്ക്ക് ദാഹിച്ചവർ  ആരാധകരായി. ഇടതുപക്ഷ ഫേസ്ബുക് ഹാൻഡിലുകൾക്ക് യതീഷ് പുലിക്കുട്ടിയായി. കൂളിംഗ് ഗ്ലാസ് വെച്ച പടങ്ങൾ ആരാധകർ ഷെയർ ചെയ്യുന്നു. ജനപ്രിയ വാരികകളിൽ അഭിമുഖം.  മുറിവേറ്റു വിലപിച്ച ബി ജെ പി സംസ്ഥാനഘടകം കേന്ദ്രത്തിൽ പരാതിപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. സംസ്ഥാന സർക്കാർ മികച്ച സേവനം അഭിനന്ദിച്ച് ശിക്ഷ നൽകാതെ വിട്ടു .

advertisement

കണ്ണൂർ അഴീക്കൽ. മാർച്ച് 28, 2020

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് ലോക്ക് ഡൗൺ. ഈ കാലത്ത് നിയമലംഘകർക്കെതിരെയുള്ള നടപടികൾ എല്ലാം  നിയമപരമാകണമെന്ന് മുഖ്യമന്ത്രി എല്ലാ വൈകുന്നേരവും പറയുന്നു. ഡി ജി പി അതെല്ലാം ആവർത്തിക്കുന്നു. ശനിയാഴ്ച  അഴീക്കലിൽ ഒരു കടയ്ക്കു മുന്നിൽ നിന്ന  മൂന്നുപേരെ കണ്ണൂർ എസ്പി   യതീഷ് ചന്ദ്ര   ണഉത്തരേന്ത്യൻ ശിക്ഷാ മുറയിൽ ഏത്തമിടീക്കുന്നു.  നാടിന്റെ തനതായ ചെറുത്തു നിൽപ്പിന്റെ സ്വരമുയർത്തിയ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്നു.അടുപ്പക്കാരിൽ ആരെയോ കൊണ്ട് ഈ ദൃശ്യങ്ങൾ പകർത്തുന്നു.മുഖ്യമന്ത്രിയുടെ ജില്ലയിൽ നടന്ന നാണംകെട്ട സംഭവത്തിൽ ഡിജിപി വിശദീകരണം തേടുന്നു. നടപടി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞിട്ട് കേക്കാഞ്ഞിട്ടെന്ന് യതീഷ് ചന്ദ്ര പറയുന്നു. നമ്മുടെ നാടിന് ചേരാത്തതെന്ന് മുഖ്യമന്ത്രി. മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുന്നു. ഫേസ്ബുക്കിലെ പ്രതികരണങ്ങളിൽ യതീഷ് ചന്ദ്ര വീണ്ടും വെറുക്കപ്പെട്ടവനാകുന്നു. കോവിഡ് കാലത്തും കടുത്ത നടപടി ഉണ്ടാകില്ലെന്ന് സൂചന.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊറോണ; ശബരിമല;ഗെയിൽ; പ്രശ്‍നം എന്തുമാകട്ടെ; യതീഷ് ചന്ദ്രയുടെ വിവാദം; അത് നിർബന്ധം
Open in App
Home
Video
Impact Shorts
Web Stories