സംഭവത്തിൽ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തുവന്നു. മതരാഷ്ട്ര വാദം ഉന്നയിക്കുകയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നോടുക്കുകയും ചെയ്യുന്ന പാകിസ്ഥാൻ നേതാവിനോട് പി കെ നവാസിനും സംഘത്തിനും എന്ത് ബന്ധം എന്നും സഞ്ജീവ് ചോദിക്കുന്നു. 2 മിനിറ്റും 47 സെക്കന്റും ദൈർഘ്യമുള്ള വീഡിയോ ആണ് റിലീസ് ചെയ്തത്. ഇതിൽ 2 മിനിറ്റ് 23-ാം സെക്കന്റിൽ ആയിരുന്നു ഇമ്രാൻ ഖാനെ കാണിക്കുന്നത്.
അതേസമയം, എംഎസ്എഫ് ഔദ്യോഗികമായി ഇറക്കിയ പാട്ടുമായി ഒരു ബന്ധവുമില്ലാത്ത കാര്യം ആണെന്നും ഇമ്രാൻ ഖാനുമായി ഒരു ബന്ധവുമില്ലെന്നും എംഎസ്എഫ് നേതൃത്വം വ്യക്തമാക്കി. ഞങ്ങളുടെ പാട്ടിൽ ഇല്ലാത്ത ഒരു ഇമ്രാൻ ഖാൻ എങ്ങനെ വന്നു എന്നും വർഗീയ താല്പര്യങ്ങളോടെ എസ്എഫ്ഐ പ്രചരിപ്പിക്കുകയാണെന്നും എംഎസ്എഫ് ആരോപിക്കുന്നു. എംഎസ്എഫ് ഔദ്യോഗിക പേജിൽ വരാത്ത ഒരു പാട്ട് ആണിത്. ഈ സ്ക്രീൻ ഷോട്ട് എവിടെ നിന്നും വന്നു എന്ന് പരിശോധിക്കപ്പെടട്ടെ. വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്നുംഎംഎസ്എഫ് നേതൃത്വം പറഞ്ഞു.
advertisement
പി എസ് സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചത്
എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങിൽ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻഖാന്റെ ചിത്രം തങ്ങളുടെ പൂർവ്വകാല നേതാക്കളുടെ ചിത്രത്തോടൊപ്പം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്കണ്ടു. മതരാഷ്ട്രവാദം ഉയർത്തിയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്തു ബന്ധമാണുള്ളത്, എന്താണ് എം.എസ്.എഫിന് അദ്ദേഹത്തോടുള്ള പ്രതിബദ്ധത ?
നമ്മുടെ രാജ്യത്തോടും, മതനിരപേക്ഷ ബോധത്തെയും നിരന്തരം അക്രമിക്കുകയും ആർഎസ്എസിന്റെ തീവ്ര ദേശീയതക്ക് ഇന്ത്യയിൽ വളരാൻ സഹായകമാകുന്ന നിലപാടെടുത്ത ഇമ്രാൻ ഖാൻ ആണോ നവാസിന്റെ ഹീറോ? തങ്ങൾ മതനിരപേക്ഷമാണെന്ന് തെളിയിക്കാൻ പാടുപെടുന്ന കേരളത്തിലെ എം.എസ്.എഫ് ഇതുവഴി ഇപ്പോൾ സംഘപരിവാർ ബോധത്തെ വളർത്താനുള്ള മണ്ണൊരുക്കുക കൂടിയാണ് ചെയ്യുന്നത്. സംഘികൾ ഉടൻ ഇറങ്ങും ദേശവിരുദ്ധ ചാപ്പയുമായി, നവാസിനും സംഘത്തിനും ജമാഅത് ഇസ്ലാമിയോടും അതു ഉയർത്തുന്ന മതരാഷ്ട്രവാദത്തോടും പ്രതിബദ്ധത ഉണ്ടാകും, അവർ സംഘപരിവാറിനെ സഹായിക്കുന്നത് മനസ്സിലാകും, എന്നാൽ എം എസ് എഫിൽ പ്രവർത്തിക്കുന്ന മതനിരപേക്ഷവാദികൾ കൂടി ഇതിന്റെ ഇരയാകുന്നു. ഈ ചെയ്തി സംഘികളെയും, ജമാഅത്ത് ഇസ്ലാമിക്കാരെയും ഒരുപാട് സന്തോഷിപ്പിക്കും.എന്നാൽ കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ ഒറ്റുകയുമാണ് പി.കെ നവാസും സംഘവും ചെയ്തത്.
എം.എസ്.എഫിലെ ചിലർ വിമർശനം ഉയർത്തിയതിന്റെ ഭാഗമായി ഈ ഗാനം മനസ്സിലാമനസ്സോടെ പി കെ നവാസ് പിൻവലിച്ചതായി കാണുന്നു എന്നാൽ നവാസിന്റെ ലക്ഷ്യം നിർവേറി കഴിഞ്ഞിരിക്കുന്നു, ചിലതൊക്കെ ഇങ്ങനെയാണ് എത്ര മറച്ചു പിടിച്ചാലും തികട്ടി,തികട്ടി വരും.
