TRENDING:

'പ്രതികളെ കണ്ടുപിടിക്കാൻ ഞങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ നിര്‍ണ്ണായകം എന്നറിഞ്ഞതില്‍ അതിയായ സന്തോഷം'; രേഖാ ചിത്രം വരച്ച ദമ്പതികള്‍

Last Updated:

കുട്ടിയെ കാണാതായ രാത്രി 12 മണിയോടെയാണ് ചിത്രം വരയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസിപി പ്രദീപ് കുമാറിന്റെ ഫോണ്‍ വന്നതെന്ന് ഷജിത്ത് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ പിടിയിലായതോടെ രേഖാ ചിത്രം വരച്ച ദമ്പതികളെ അഭിനന്ദിച്ച് കേരളം.  പ്രതികളെ കണ്ടുപിടിക്കാൻ അന്വേഷണസംഘത്തിനു പ്രധാന വഴിതിരിവായത് പ്രതികളുടെ രേഖാചിത്രമായിരുന്നു. ഇവരുടെ രേഖാ ചിത്രം വരച്ചത് സി-ഡിറ്റ് ജീവനക്കാരാനായ ഷജിത്തും ഭാര്യ സ്മിതയുമാണ്. ഇപ്പോഴിതാ തങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ കൂടി കാരണമായി എന്നറിഞ്ഞതിൽ  അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഷജിത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
advertisement

Also read-കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കൊല്ലം ഓയൂരിലെ അഭിഗേൽ സാറയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോൾ ACP പ്രദീപ് സാറിന്റെ ഫോൺ വന്നു. പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്സാക്ഷികളെ ഞങ്ങളുട വീട്ടിലേക്ക് കൊണ്ടുവന്നു. അവർ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങൾ വെളുപ്പിന് 4 മണിയോടെ തയ്യാറാക്കി നൽകി. പിന്നീട് അഭിഗേൽ സാറയെ കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നൽകി. ഇപ്പോൾ അന്വേഷണത്തിന് നിർണ്ണായക കാരണം ഞങ്ങൾ വരച്ച രേഖാ ചിത്രങ്ങൾ കൂടി കാരണമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം കൂടെ ഉറക്കമൊഴിച്ച് നിന്ന പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ , വിനോദ് റസ്പോൺസ് യു.എം ബിന്നി മറ്റ് സുഹൃത്തുക്കൾ ..... എല്ലാവർക്കും നന്ദി സ്നേഹം അഭിഗേൽ സാറ (ഞങ്ങളുടെ മിയ കുട്ടി) നിർണ്ണായക അടയാളങ്ങൾ തന്നതിന്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. തെങ്കാശിയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറാണ് പിടിയിലായവരില്‍ ഒരാള്‍. ഇയാളുടെ ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ മറ്റ് രണ്ട് പേരെ കൂടി പിടികൂടിയിട്ടുണ്ട്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ അടൂര്‍ കെഎപി ക്യാമ്പില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രതികളെ കണ്ടുപിടിക്കാൻ ഞങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ നിര്‍ണ്ണായകം എന്നറിഞ്ഞതില്‍ അതിയായ സന്തോഷം'; രേഖാ ചിത്രം വരച്ച ദമ്പതികള്‍
Open in App
Home
Video
Impact Shorts
Web Stories