കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
തെങ്കാശിയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം
കൊല്ലത്തെ ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. തെങ്കാശിയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറാണ് പിടിയിലായവരില്‍ ഒരാള്‍. ഇയാളുടെ ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ മറ്റ് രണ്ട് പേരെ കൂടി പിടികൂടിയിട്ടുണ്ട്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ അടൂര്‍ കെഎപി ക്യാമ്പില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
കുട്ടിയുടെ പിതാവിന്‍റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് മൂന്ന് പേരെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലവരെന്നും സൂചനയുണ്ട്.
തിങ്കളാഴ്ച വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ച് ആറു വയസുകാരിയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ചു അമ്മയുടെ ഫോണിലേക്ക് ആദ്യം സന്ദേശം എത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ വിട്ടുനൽകാൻ 10 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ടും വീണ്ടും സന്ദേശമെത്തി.
advertisement
തട്ടിക്കൊണ്ടുപോകലിന് പിറ്റേദിവം ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഏകദേശം 20 മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
Location :
Kollam,Kollam,Kerala
First Published :
December 01, 2023 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍