TRENDING:

ശബരിമല സ്ത്രീപ്രവേശനം സൈന്യത്തെ വിളിച്ച് നടപ്പാക്കണം: സുബ്രഹ്മണ്യന്‍ സ്വാമി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശബരിമല വിധി സൈന്യത്തെ വിളിച്ചായാലും നടപ്പാക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. പ്രതിഷേധങ്ങൾ ഒഴിവാക്കാൻ ആവശ്യമെങ്കിൽ കേരളത്തിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമം നടപ്പാക്കണമെന്നും അദ്ദേഹം സ്വാമി ന്യൂസ് 18 നോട് പറഞ്ഞു.
advertisement

'ആ അഞ്ചു ദിവസങ്ങളില്‍' ക്ഷേത്രത്തില്‍ പോകാന്‍ സ്ത്രീകളെ വിധി നിര്‍ബന്ധിക്കുന്നില്ല : ശബരിമല പ്രതിഷേധങ്ങള്‍ക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

ശബരിമല സ്ത്രീ പ്രവശേന വിഷയത്തില്‍ തുടക്കം മുതല്‍ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്ന സ്വാമി നേരത്തെ ഇതിന്റെ പേരില്‍ കേരളത്തിലെ സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെയും വിമരര്‍ശനം ഉന്നയിച്ചിരുന്നു.

ആചാരങ്ങളില്‍ കോടതി ഇടപെടരുത് : ശബരിമല വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജിയുമായി സംഘടനകള്‍

advertisement

ബിജെപിയുടെ തീവ്രഹിന്ദുത്വ നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറയുന്നു:

ശബരിമല വിധിക്ക് എതിരായ ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രതിഷേധം പാർട്ടി നിലപാട് അല്ല. പാർട്ടി നിലപാട് ആകണമെങ്കിൽ ദേശീയ നിർവ്വാഹക സമിതി തീരുമാനം എടുക്കണം. പാർട്ടി പ്രവർത്തകരുടേതാണ് കേരളത്തിലെ പ്രതിഷേധം. പാർട്ടി പരിപാടി അല്ല ഇത്.

ആർഎസ്എസ് നിലപാട് മയപ്പെടുത്തിയിട്ടില്ല. എല്ലാവരോടും ചർച്ച നടത്തണം എന്നു മാത്രമാണ് ആവശ്യപ്പെട്ടത്.

ഇത് പാർട്ടി വിഷയം ആകാൻ പാടില്ല. പാർട്ടി രാമ ക്ഷേത്ര വിഷയത്തിൽ പോലും നേരിട്ട് ഇടപെടുന്നില്ല. ഞാൻ നേരിട്ടാണ് കേസ് നടത്തുന്നത്.

advertisement

ഭരണഘടന ഒരു മതത്തിനും പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നില്ല. അത് നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഈ കേസിൽ സ്ത്രീയേയും പുരുഷനെയും ഒരു പോലെ കാണണം. അയ്യപ്പന് കോപം വരും എന്ന് പറയുന്നത് എന്താടിസ്ഥാനത്തിൽ? അത് ആർക്ക് അറിയാം. പോകാത്തവർ പോകണ്ട. പോകാൻ ആഗ്രഹിക്കുന്നവരെ എങ്ങനെ തടയാൻ കഴിയും.

ആർത്തവം മോശം കാര്യമല്ല. അയ്യപ്പൻ ബ്രഹ്മചാരിയാണെന്ന് പറയുന്നതും വ്യാഖ്യാനിക്കുന്നതും എന്തടിസ്ഥാനത്തിലാണ്.

മുഖ്യമന്ത്രി യോഗം വിളിച്ചു വിധി നടപ്പാക്കാൻ ബാധ്യസ്ഥനാണെന്ന് പ്രതിഷേധക്കാരെ അറിയിക്കണം.

പുനഃപരിശോധന ഹർജി നൽകിയാൽ കോടതിയിൽ നിന്ന് കനത്ത പ്രഹരമേൽക്കും. കോടതി അവരെ കർശനമായി നേരിടും. ഇത് ആധുനിക കാലത്തിന്റെ കാഴ്ചപ്പാടാണ്. അത് നടപ്പാക്കുകയാണ് വേണ്ടത്.

advertisement

പൊലീസിന് പറ്റില്ലെങ്കിൽ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണം. ആവശ്യമെങ്കിൽ സായുധസേന നിയമം പ്രഖ്യാപിച്ചു വിധി നടപ്പാക്കണം കേരളത്തിൽ.

ഹിന്ദു കോഡ് കൊണ്ടുവന്നപ്പോൾ 1955ൽ നിരവധി പ്രതിഷേധങ്ങൾ ഉണ്ടായി എന്നിട്ടും നടപ്പാക്കി.

ആർത്തവത്തിൽ യാതൊരു പ്രശ്നവും ഇല്ല. ഉണ്ടെന്ന കാഴ്ചപ്പാട് ആദ്യം മാറ്റണം.

ഏകീകൃത സിവിൽ കോഡിന് വേണ്ടി തുടക്കം മുതൽ നിലപാട് എടുക്കന്നയാളാണ് ഞാൻ. ഈ വിധി അതിന് ഉപയോഗിക്കേണ്ട ആവശ്യമില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്ത്രീപ്രവേശനം സൈന്യത്തെ വിളിച്ച് നടപ്പാക്കണം: സുബ്രഹ്മണ്യന്‍ സ്വാമി