ആചാരങ്ങളില്‍ കോടതി ഇടപെടരുത് : ശബരിമല വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജിയുമായി സംഘടനകള്‍

Last Updated:
ന്യൂഡല്‍ഹി : ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവധിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി. കേസില്‍ കക്ഷിയായ ശബരിമല ആചാര സംരക്ഷണ ഫോറമാണ് ആദ്യ ഹര്‍ജി ഫയല്‍ ചെയ്യുക.ആചാരപരവും നിയമപരവുമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അടുത്തയാഴ്ച ഇവര്‍ ഹര്‍ജി ഫയല്‍ ചെയ്യും.
സ്ത്രീപ്രവേശന കേസില്‍ 24-ാം കക്ഷിയായ ശബരിമല ആചാര സംരക്ഷണ ഫോറം തയ്യാറാക്കിയ പുനഃപരിശോധന ഹര്‍ജിയിലെ പ്രധാന വാദങ്ങള്‍ ഇവയാണ് :
1. യുവതികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് മതിയായ കാരണമുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയതാണ്. അയ്യപ്പന്റെ പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം തന്ത്രി അടക്കമുള്ളവര്‍ ശരിവച്ചതാണ്.
2. ശബരിമല കേസില്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചത് സാങ്കേതികമായി ശരിയല്ല. ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരം നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയാല്‍ ആ വിഷയത്തില്‍ അപ്പീല്‍ മാത്രമേ നല്‍കാന്‍ ആകൂവെന്ന് 7 അംഗ ബഞ്ച് വിധിയുണ്ട്. ഹൈക്കോടതി വിധിക്ക് എതിരെ അപ്പീല്‍ നല്‍കാതെ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയതിനാല്‍ അത് നിലനില്‍ക്കില്ല.
advertisement
3. സംസ്ഥാന സര്‍ക്കാര്‍ 2007ലെ സത്യവാങ്മൂലത്തില്‍ പറയുന്നത് പോലെ നിയന്ത്രണം നീക്കണമോ എന്നു പരിശോധിക്കാന്‍ കമ്മീഷനെ നിയമിക്കണം.
4. ആചാരങ്ങളില്‍ കോടതി ഇടപെടുകയോ നിയമ നിര്‍മാണം നടത്തുകയോ ചെയ്യരുത്. പ്രതിഷ്ഠയുടെ അവകാശങ്ങള്‍ സംരക്ഷിക്കണം.
നാലു ജഡ്ജിമാരുടെ ഭൂരിപക്ഷ വിധിയോട് വിയോജിച്ചു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞ പ്രധാനപ്പെട്ട ആറു വാദങ്ങളും ചൂണ്ടിക്കാട്ടിയുള്ള പുനഃപരിശോധന ഹര്‍ജിയില്‍ സാമൂഹിക വിഷയങ്ങളും ക്രമസമാധാന പ്രശങ്ങളും പരിഗണിച്ചു വിധി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെടും. അതേസമയം തന്നെ എന്‍എസ്എസ് അടക്കമുള്ള സംഘടനകളും പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ്. ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടും.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആചാരങ്ങളില്‍ കോടതി ഇടപെടരുത് : ശബരിമല വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജിയുമായി സംഘടനകള്‍
Next Article
advertisement
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
  • ആട് 3 ചിത്രീകരണത്തിനിടെ സംഘട്ടന രംഗത്ത് നടന്‍ വിനായകന് പരിക്ക് സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്

  • വിനായകന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്, ആറാഴ്ച വിശ്രമം നിര്‍ദേശിച്ചു

  • മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 വലിയ ബജറ്റില്‍ നിര്‍മിക്കുന്ന എപ്പിക് ഫാന്റസി ചിത്രമാണ്.

View All
advertisement