'ആ അഞ്ചു ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പോകാന്‍ സ്ത്രീകളെ വിധി നിര്‍ബന്ധിക്കുന്നില്ല'
Last Updated:
ശബരിമലയിലെ സ്ത്രീ പ്രവേശനവിധിയുമായി ബന്ധപ്പെട്ടുയരുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പോകണമെന്ന് നിര്‍ബന്ധിക്കാത്തത് കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നവരെ തടയാന്‍ ആകില്ലന്നാണ് സ്വാമിയുടെ നിലപാട്.
എന്തിനാണ് സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിലെ സ്ത്രീകള്‍ പ്രതിഷേധങ്ങള്‍ നടത്തുന്നത്.'ആ അഞ്ചു ദിവസങ്ങളില്‍' ക്ഷേത്രത്തില്‍ പോകാന്‍ സ്ത്രീകളെ വിധി നിര്‍ബന്ധിക്കുന്നില്ല.ശബരിമലയില്‍ പോകണോ വേണ്ടയോ എന്നത് സ്വന്തം നിലയില്‍ സ്ത്രീകള്‍ തന്നെ തീരുമാനിക്കേണ്ട കാര്യമാണ്. പോകണമെന്ന് നിര്‍ബന്ധിക്കാത്തതിനാല്‍ പോകാന്‍ ആഗ്രഹിക്കുന്നവരെ തടയാന്‍ ആകില്ലെന്നാണ് ബിജെപി നേതാവ് ട്വിറ്ററില്‍ കുറിച്ചത്. ദൈവത്തിന് എന്താണ് വേണ്ടതെന്ന് ആര്‍ക്കറിയാമെന്നും സ്വാമി കൂട്ടിച്ചേര്‍ക്കുന്നു.
advertisement
Why are Kerala women protesting SC judgment on Sabarimalai?The judgment does not compel them on “those 5 days” to go to the temple. It is voluntary. Since they are not compelled to go to the temple, those who want to go cannot be forced not to go. As for what Gods want who knows?
— Subramanian Swamy (@Swamy39) 6 October 2018
advertisement
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് സുബ്രഹ്മണ്യന്‍ സ്വാമി.സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ വിഷയത്തില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2018 9:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആ അഞ്ചു ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പോകാന്‍ സ്ത്രീകളെ വിധി നിര്‍ബന്ധിക്കുന്നില്ല'