മേയ് പത്തിന് നെടുമ്പാശ്ശേരിയില്‍നിന്ന് ഖത്തര്‍ എയര്‍വേസ് വഴി ജര്‍മനിയിലേക്ക് പുറപ്പെട്ട മാളവികയെ 11-ന് നെടുമ്പാശ്ശേരിയില്‍ കൊണ്ടിറക്കിവിട്ടു. അവശ്യസന്ദര്‍ഭങ്ങളിലും സര്‍ക്കാര്‍ അനുവദിക്കുന്നവര്‍ക്കും കോ വാക്‌സിന്‍ അനുവദനീയമാണെന്ന് കാണിച്ചുള്ള ജര്‍മനിയുടെ സര്‍ട്ടിഫിക്കറ്റ് മാളവിക ഹാജരാക്കിയെങ്കിലും കാര്യമുണ്ടായില്ല.
Also Read-കേരളത്തിന് ആശ്വാസം; 5000 കോടി വരെ താത്കാലിക വായ്പ എടുക്കാൻ കേന്ദ്ര അനുമതി
കോ വാക്‌സിന്‍ സ്വീകരിച്ച മാളവികയ്ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കിക്കൊണ്ട് എംബസി നല്‍കിയ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു. എന്നാല്‍ ഖത്തര്‍ എയര്‍വേസ് പരിഗണിക്കാന്‍ തയ്യാറായില്ല. ലഗേജുകള്‍ ജര്‍മനിയിലെത്തി.
advertisement
പഞ്ചാബ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍നിന്ന് ജനറ്റിക് ബയോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ മാളവികയ്ക്ക് ബെര്‍ലിനിലെ ഫ്രീയി സര്‍വകലാശാലയിലാണ് ഗവേഷണത്തിനും ഫാക്കല്‍റ്റിയായും പ്രവേശനം ലഭിച്ചത്. ഗവേഷണം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ അവസരം നഷ്ടമാകും. ജര്‍മനിയിലേക്കുള്ള യാത്രയ്ക്കായും അവിടെ താമസ സൗകര്യം ഒരുക്കുന്നതായും നല്ല ചെലവ് ആയിട്ടുണ്ട്. ഇതിനിടയിലാണ് മാളവികയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.
ജര്‍മനിയിലേക്ക് എത്രയും വേഗമെത്തുന്നതിനായി നടപടി സ്വീകരിച്ചതായും എയര്‍ ഫ്രാന്‍സ് വഴി പോകാനാണ് ശ്രമം നടത്തുന്നതും. മാളവികയെ പ്രവേശിപ്പിക്കാമെന്നു കാണിച്ച് ബെര്‍ലിനിലെ ഫ്രീയി സര്‍വകലാശാല ജര്‍മന്‍ എംബസിക്ക് മെയില്‍ അയച്ചിട്ടുണ്ട്. ഇതുപ്രകാരം എംബസി എയര്‍ ഫ്രാന്‍സിന് വിവരം കൈമാറുന്നതോടെ യാത്ര ജര്‍മ്മനിയില്‍ ഗവേഷണം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് മാളവിക.