TRENDING:

Covid 19 | കോവിഡ് വ്യാപനം; വാളയാര്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന; അടിയന്തര ആവശ്യമെങ്കില്‍ മാത്രം പ്രവേശനം

Last Updated:

തമിഴ്‌നാട്ടില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ പേരെത്താന്‍ സാധ്യയുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വാളയാര്‍ അതിര്‍ത്തിയില്‍ കേരള പൊലീസ് കര്‍ശന പരിശോധന നടത്തും. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്തവരെ വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിവിടില്ലെന്ന് പാലക്കാട് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

തമിഴ്‌നാട്ടില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ പേരെത്താന്‍ സാധ്യയുണ്ട്. ഇത് കണക്കിലെടുത്താണ് പരിശോധന കര്‍ശനമാക്കിയത്.

അതേസമയം പാലക്കാട് നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ടാകും പ്രധാന സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുക.

കോവിഡ്(Covid 19) നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണം. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണലംഘനം കണ്ടെത്താന്‍ പൊലീസിന്റെ കര്‍ശന പരിശോധനയുണ്ടാകും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം.

വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും.

advertisement

മാധ്യമ സ്ഥാപനങ്ങള്‍, മരുന്നുകടകള്‍, ആംബുലന്‍സ് എന്നിവയ്ക്കു തടസ്സമില്ല. യാത്രകളില്‍ കാരണം വ്യക്തമാക്കുന്ന രേഖ കാണിക്കണം. ചികിത്സ, വാക്സിനേഷന്‍ എന്നിവയ്ക്കു യാത്രയാകാം. ഹോട്ടലിലും ബേക്കറിയിലും പാഴ്സല്‍ മാത്രമേ അനുവദിക്കൂ. അടിയന്തര സാഹചര്യത്തില്‍ വര്‍ക് ഷോപ്പുകള്‍ തുറക്കാം. ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും.

Also Read-Covid Death | അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് രണ്ടര വയസ്സുകാരൻ മരിച്ചു

നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. വാഹനം പിടിച്ചെടുക്കും.

advertisement

നിയന്ത്രണങ്ങള്‍ ഇങ്ങനെ

മരുന്ന്, പഴം, പാല്‍ പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവയുടെ കടകള്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ. പരമാവധി ഹോം ഡെലിവറി.

ഭക്ഷണശാലകളും ബേക്കറികളും രാവിലെ ഏഴുമുതല# രാത്രി ഒമ്പതുവരെ. പാഴ്‌സല്‍ അല്ലെങ്കില്‍ ഹോം ഡെലിവറി മാത്രം.

വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയില്‍ 20 പേര്‍ മാത്രം.

ദീര്‍ഘദൂരബസുകള്‍ തീവണ്ടികള്‍ വിമാനസര്‍വീസ് ഉണ്ടാകും. ഇതിനായി വാഹനങ്ങളില്‍ യാത്ര ചെയ്യാം. ടിക്കറ്റ് കൈയില്‍ കരുതിയാല്‍ മതി.

ആശുപത്രിയിലേക്കും വാക്‌സിനേഷനും യാത്രചെയ്യാം. മുന്‍കൂട്ടി ബുക്കുചെയ്തതെങ്കില്‍ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പോകാം. സ്റ്റേ വൗച്ചര്‍ കരുതണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covid 19 | കോവിഡ് വ്യാപനം; വാളയാര്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന; അടിയന്തര ആവശ്യമെങ്കില്‍ മാത്രം പ്രവേശനം
Open in App
Home
Video
Impact Shorts
Web Stories