Covid Death | അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് രണ്ടര വയസ്സുകാരൻ മരിച്ചു
- Published by:Jayashankar Av
- news18-malayalam
Last Updated:
കോവിഡ് ബാധിച്ച് കുഞ്ഞു മരിച്ച സംഭവത്തില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ (Attappady) കോവിഡ് (Covid19) ബാധിച്ച് രണ്ടര വയസ്സുകാരൻ മരിച്ചു. അബ്ബണ്ണൂര്‍ ആദിവാസി ഊരിലെ ഷൈജു-സരസ്വതി ദമ്പതികളുടെ മകന്‍ സ്വാദിഷാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് കൂക്കംപാളയം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഗുരുതരാവസ്ഥയിലായ കുഞ്ഞ് മരിയ്ക്കുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജനുവരി 27ന് പനിയെ തുടര്‍ന്ന് സ്വാദിഷിനെ കോട്ടത്തറ ട്രൈബല്‍ സ്പഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചിരുന്നു.
ഒന്നര മണിക്കൂറോളം കാഷ്വാലിറ്റിയില്‍ നിരീക്ഷണത്തിലേര്‍പ്പെടുത്തിയെങ്കിലും മരുന്ന് നല്‍കി വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാല്‍ ഇന്നലെ രാത്രി പനിയും ശ്വാസതടസവുമുണ്ടായി.
ശ്വാസതടസം ശക്തമായതോടെ അവശനായ കുഞ്ഞിനെ പുലര്‍ച്ചെ കൂക്കംപാളയം സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യമായാണ് അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് കുഞ്ഞ് മരിയ്ക്കുന്നത്.കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
advertisement
Also read: Sunday curfew | ആരാധനാലയങ്ങൾക്ക് മാത്രമായുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണം: കെ.സി.ബി.സി.
പനിയുണ്ടായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ മരുന്ന് നല്‍കി വീട്ടിലേക്ക് തിരിച്ചയച്ചത് വീഴ്ചയാണെന്നാണ് ആരോപണം. എന്നാല്‍ മരുന്ന് നല്‍കി കുറവില്ലെങ്കില്‍ പിറ്റേ ദിവസം വരണമെന്ന നിര്‍ദ്ദേശത്തോടെയാണ് കുഞ്ഞിനെ മടക്കി അയച്ചതെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.
Also Read-Bevco| 'ജവാൻ' റം ഉത്പാദനം കൂട്ടണമെന്ന് ബെവ്കോ; സർക്കാരിന് കത്ത് നൽകി; മദ്യനയത്തിൽ അനുമതി ലഭിച്ചേക്കും
കോവിഡ് ബാധിച്ച് കുഞ്ഞു മരിച്ച സംഭവത്തില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.
advertisement
കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാതെ വീട്ടിലേക്ക് പറഞ്ഞയച്ചവര്‍ക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഷിബു സിറിയക്കിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 29, 2022 6:51 PM IST