ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ കണക്കുകള്‍ പ്രകാരമാണ് ഇത്. നിലവിലെ അവസ്ഥവച്ചുള്ള സൂചനയാണ് ഇവര്‍ നല്‍കുന്നത്. ഇത് കുറയുകയോ വര്‍ദ്ധിക്കുകയോ ചെയ്യാം. ശ്രദ്ധപാളിയാല്‍ സംഖ്യ പ്രതീക്ഷിക്കുന്നതിലും വലുതാകും. അതിനാല്‍ എല്ലാവരും കോവിഡ് സുരക്ഷ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
TRENDING:COVID 19| കേസുകളുടെ എണ്ണം കൂടുന്നു; ഏതുനിമിഷവും സമൂഹവ്യാപനം നടന്നേക്കാം: മന്ത്രി കെ.കെ ശൈലജ [NEWS]'ആരോഗ്യമന്ത്രിയുടെ UN സെമിനാര്‍ പിആര്‍ വര്‍ക്ക്'; പരിഹാസവുമായി കെ.എം ഷാജി [NEWS]ട്രൂനാറ്റ് കിറ്റുകൾ അച്ചാറും ഉപ്പേരിയും പോലെ കൊടുത്തുവിടാൻ കഴിയുന്നതല്ല: വി. മുരളീധരൻ [NEWS]
advertisement
സംസ്ഥാനത്ത് 10 ലക്ഷം പേരില്‍ 109 പേര്‍ക്കാണു രോഗം. രാജ്യത്താകെ ഇത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനം ആണ്. രാജ്യത്തിന്റേത് മൂന്നു ശതമാനത്തില്‍ കൂടുതലാണ്. ഇവിടെയുണ്ടായ 22 മരണങ്ങളില്‍ 20 പേര് മറ്റു ഗുരുതര രോഗങ്ങള്‍ ബാധിച്ചവരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂലായില്‍ പ്രതിദിനം 15,000 കോവിഡ് പരിശോധന നടത്താനാണു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഓരോരുത്തരും സര്‍ക്കാരിന്റെ പദ്ധതികളോടു സഹകരിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.