കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ.ശൈലജ യുഎന്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചത് പിആര്‍ വര്‍ക്കാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. യൂത്ത് ലീഗ് സത്യാഗ്രഹസമര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചത് ന്യൂസിലന്‍ഡും സ്വീഡനുമാണ്. എന്നാല്‍ ശൈലജ ടീച്ചര്‍ പങ്കെടുത്ത യുഎന്നിന്റെ വെബ്സെമിനാറില്‍ ന്യൂസിലന്‍ഡിന്റേയോ സ്വീഡന്റേയോ ജര്‍മനിയുടേയോ ഓസ്ട്രേലിയയുടേയോ പ്രതിനിധികള്‍ ഇല്ലായിരുന്നു. നിങ്ങള്‍ ക്ഷണിക്കപ്പെട്ടത് ഒരു പിആര്‍ വര്‍ക്കാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാലും ഞങ്ങള്‍ അഭിമാനിക്കുന്നു. ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ചതുപോലെ, തങ്ങള്‍ കെ.കെ.ശൈലജയെ പരിഹസിക്കില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി [NEWS]Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ [NEWS]
ചൈനയുമായി അടുത്ത ബന്ധമുള്ളതിനാലാണോ വെബ്സെമിനാറില്‍ പങ്കെടുക്കാന്‍ ശൈലജ ടീച്ചര്‍ ക്ഷണിക്കപ്പെട്ടത്. ടീച്ചറെന്നു വിളിച്ചതു സ്ത്രീവിരുദ്ധതയാണെന്ന് ആരോപിക്കരുത്. ഗംഭീരമന്ത്രിയാണെങ്കില് അറിയാത്ത കാര്യം പറയാന്‍ മുഖ്യമന്ത്രി വരുന്നത് എന്തിനാണെന്നും കെ.എം ഷാജി ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K k shylaja, Km shaji mla, United nations