സാറ്റലൈറ്റ് നിരീക്ഷണങ്ങള്‍, ബലൂണുകൾ പറത്തി ലഭിക്കുന്ന വിവരങ്ങള്‍, വിമാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ എന്നിവ ക്രോഡീകരിച്ചാണ് എല്ലാ ഏജൻസികളും കാലാവസ്ഥ മോഡലുകൾ തയ്യാറാക്കുന്നത്.
കോവിഡ് വിമാന സർവ്വീസുകള്‍ക്കും തടസമായതോടെ ഈ വിവരങ്ങള്‍ ലഭിക്കാതെയായി. വിമാന വിവരങ്ങൾ 80 ശതമാനത്തോളം കുറഞ്ഞതായാണ് കഴിഞ്ഞ ദിവസം ലോക കാലാവസ്ഥ സംഘടന പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നത്.
TRENDING:രോഗബാധിതർ കൂടുന്നു; കുവൈറ്റിൽ മെയ് 10 മുതൽ സമ്പൂര്‍ണ്ണ കർഫ്യു [NEWS]ട്ടിലെത്താൻ അവർ സർക്കാർ സഹായം തേടി കാത്തിരുന്നു; ഒടുവിൽ മരണത്തിലേക്ക് നടക്കേണ്ടി വന്നു [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]
advertisement
ദക്ഷിണാർദ്ധ ഗോളത്തിൽ 90 ശതമാനവും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ദീർഘകാല പ്രവചനങ്ങളെ വലിയ രീതിയിൽ ബാധിക്കില്ലെങ്കിലും ദിവസേന നടത്തുന്ന പ്രവചനങ്ങളെയാണ് താളം തെറ്റിച്ചത്.
കഴിഞ്ഞ രണ്ട് മണ്‍സൂൺ മഴയിലും കേരളത്തിൽ ദുരന്തമുണ്ടായി. കുറച്ച് സമയത്തെ കൂടുതൽ മഴയായിരുന്നു ദുരന്തത്തിലേക്ക് നയിച്ചത്. ജൂണിൽ മൺസൂൺ തുടങ്ങാനിരിക്കെ ദിവസേനയുള്ള പ്രവചനം തടസപ്പെട്ടാൽ മുൻകരുതൽ സ്വീകരിക്കാനാകാത്ത സാഹചര്യമുണ്ടാകുമോ എന്നാണ് ആശങ്ക.
കഴിഞ്ഞ ആഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങളിൽ അപാകത ഉണ്ടായിരുന്നു.