TRENDING:

കർഷകദിനത്തിൽ ചികിത്സ കിട്ടാതെ പശു ചത്തത് ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് ക്ഷീരകർഷകൻ

Last Updated:

ഡോക്ടർക്കെതിരെ നടപടി വേണമെന്നും കർഷകൻ ആവശ്യപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊടുപുഴ: കർഷക ദിനത്തിൽ ചികിത്സ കിട്ടാതെ പശു ചത്തത് ഡോക്ടറുടെ അനാസ്ഥ കാരണമെന്ന് ക്ഷീരകർഷകൻ. തൊടുപുഴ വാഴത്തോപ്പ് താന്നിക്കണ്ടം സ്വദേശി ഒഴാക്കൽ അഗസ്റ്റിന്റെ കറവ പശുവാണ് ഇന്ന് ചത്തത്. 15 ലിറ്ററോളം പാൽ ലഭിച്ചിരുന്ന പശു ചത്തതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു.
advertisement

പുലർച്ചെ നാലുമണിയോടെയാണ് പശുവിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ തന്നെ വാഴത്തോപ്പ് പഞ്ചായത്തിലെ തടിയംപാട് പ്രവർത്തിക്കുന്ന മൃഗാശുപത്രിയിലെ ഡോക്ടറെ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുത്തില്ല. പിന്നീട് പലതവണ വിളിച്ചപ്പോൾ ഫോൺ എടുത്തെങ്കിലും താൻ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത് എന്ന് അഗസ്റ്റിൻ പറഞ്ഞു.

തുടർന്ന് മറ്റ് പഞ്ചായത്തുകളിലേ ഡോക്ടർമാരെയും ബന്ധപ്പെട്ടെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ല. പശുവിനെ ഇൻഷ്വർ ചെയ്തതിന്റെ ഭാഗമായി കമ്മൽ ഘടിച്ചിട്ടുണ്ട്. എന്നാൽ പശുവിന് ഇൻഷുറൻസ് പരിരക്ഷ നിലനിൽകുന്നില്ല എന്നാണ് ബന്ധപ്പെട്ടവർ പറയുന്നതെന്നും വീട്ടുകാർ വ്യക്തമാക്കി.

advertisement

തടിയമ്പാട് മൃഗാശുപത്രിയിൽ നിന്നും അടിയന്തര ഘട്ടങ്ങളിൽ പോലും കൃത്യമായ സേവനം ലഭിക്കുന്നില്ലന്ന പരാതി മുൻപും ഉയർന്നിരുന്നു. കർഷകർക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്ന തടിയംപാട് മൃഗാശുപത്രി ജീവനക്കാർക്കെതിരെ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാവണമെന്നാണ് പ്രദേശത്തേ ക്ഷീര കർഷകരുടെ ആവശ്യം.

1198 Chingam 1| പുതു വത്സരത്തിൽ ആശംസകളുമായി ഗവർണറും മുഖ്യമന്ത്രിയും

ഇന്ന് ചിങ്ങം ഒന്ന്. മലയാളത്തിന്റെ പുതുവത്സരദിനത്തിൽ ആശംസകളുമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ഗവർണറും. കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കു വയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നതെന്ന് സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

advertisement

രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിതെന്നത് കർഷക ദിനത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവയോട് ഐക്യപ്പെടാനും കർഷകർക്കു പിന്തുണ നൽകാനും മുന്നോട്ട് വരാൻ നാം തയ്യാറാകേണ്ട സന്ദർഭം കൂടിയാണിതെന്നും സന്ദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ സന്ദേശം

നാളെ ചിങ്ങം ഒന്ന്. കേരളത്തിനിത് കർഷക ദിനം കൂടിയാണ്. നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കു വയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നത്.

advertisement

നമ്മുടെ രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത് എന്നത് കർഷക ദിനത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവയോട് ഐക്യപ്പെടാനും കർഷകർക്കു പിന്തുണ നൽകാനും മുന്നോട്ട് വരാൻ നാം തയ്യാറാകേണ്ട സന്ദർഭം കൂടിയാണിത്.

അതോടൊപ്പം ബദൽ കാർഷിക നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതികൾ കൂടുതൽ ജനകീയമാക്കാൻ അനിവാര്യമായ പിന്തുണ ഏവരിൽ നിന്നും ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു. നമ്മുടെ മഹത്തായ കാർഷിക പാരമ്പര്യം സംരക്ഷിക്കാനും കർഷകരുടെ ക്ഷേമത്തിനായും നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. ഏവർക്കും ആശംസകൾ.

advertisement

കേരളം കര്‍ഷകദിനമായി ആഘോഷിക്കുന്ന ചെയ്യുന്ന ആണ്ടുപിറവി ദിനത്തിൽ ലോകത്തുള്ള മുഴുവൻ കർഷകർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസ നേർന്നു.

ഗവര്‍ണറുടെ ആശംസകള്‍

ആണ്ടുപിറവി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍‍ക്ക് ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ ആശംസ നേര്‍ന്നു.

കൊല്ലവര്‍ഷം 1198 ന് ആരംഭം കുറിക്കുകയും കേരളം കര്‍ഷകദിനമായി ആഘോഷിക്കുകയും ചെയ്യുന്ന ഈ ദിനം നമ്മെ ഐശ്വര്യവും സുഖവും ആനന്ദവും പ്രദാനം ചെയ്യുന്ന പുതുവര്‍ഷത്തിലേക്ക് ആനയിക്കട്ടെ എന്ന് ആശംസിക്കുന്നു - ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കർഷകദിനത്തിൽ ചികിത്സ കിട്ടാതെ പശു ചത്തത് ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് ക്ഷീരകർഷകൻ
Open in App
Home
Video
Impact Shorts
Web Stories