TRENDING:

പ്രതിരോധിക്കാൻ കഴിയാത്ത വിധം ജനങ്ങൾ സര്‍ക്കാരിന് എതിരായി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് തൃശ്ശൂർ ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കും; സിപിഐ സംസ്ഥാന കൗണ്‍സില്‍

Last Updated:

പുതുപ്പളളി ഫലം സർക്കാരിൻെറ വിലയിരുത്തലാകുമെന്ന എംവി ഗോവിന്ദന്‍റെ പ്രതികരണം തെറ്റായിപ്പോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം എന്നിവയിലാണ് സിപിഎമ്മിനെതിരെ സിപിഐ രൂക്ഷമായി വിമര്‍‌ശനം ഉന്നയിച്ചത്.  കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിവാദം തൃശ്ശൂർ ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും കൗണ്‍സിലില്‍
എം.വി ഗോവിന്ദന്‍, കാനം രാജേന്ദ്രന്‍
എം.വി ഗോവിന്ദന്‍, കാനം രാജേന്ദ്രന്‍
advertisement

വിമർശനമുയർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ മത്സരിക്കുന്ന സീറ്റാണ് തൃശൂർ.

പ്രതിരോധിക്കാന്‍ കഴിയാത്തവിധം ജനവികാരം സർക്കാരിന് എതിരായി. മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,  ജനങ്ങളെതിരായി എന്നത് യാഥാർത്ഥ്യം ആണ്. മുൻകാലങ്ങളിൽ സർക്കാരിലെ തിരുത്തൽ ശക്തിയായിരുന്നു സിപിഐ. തെറ്റായ പ്രവണതകൾ ഉണ്ടായിട്ടും ഇപ്പോൾ തിരുത്തൽ ശക്തി ആകുന്നിലെന്നും കൗൺസിലിൽ ചിലർ ചൂണ്ടികാട്ടി.

സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാതെ എത്ര ജനസദസ്സ് നടത്തിയിട്ടും കാര്യമില്ല; സര്‍ക്കാരിനെതിരെ സിപിഐ

advertisement

പുതുപ്പളളി ഉപതെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ചർച്ചയിലും സിപിഎമ്മിനെതിരായി വ്യാപക വിമര്‍ശനമുണ്ടായി. പുതുപ്പളളി ഫലം സർക്കാരിൻെറ വിലയിരുത്തലാകുമെന്ന എംവി ഗോവിന്ദന്‍റെ പ്രതികരണം തെറ്റായിപ്പോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.  അര നൂറ്റാണ്ടായി യുഡിഎഫ് ജയിക്കുന്നിടത്ത് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഗോവിന്ദനേ പറയാനാകുവെന്നും ഗോവിന്ദന്‍റെ പ്രതികരണം വലിയ അബദ്ധമായെന്നും കാനം വിമര്‍ശിച്ചു.

പുതുപ്പളളിയിൽ സർക്കാരിന് എതിരായ വികാരവും ഉണ്ടായെന്ന് സംസ്ഥാന കൗൺസിലിൽ ഉയർന്ന ചർച്ചയ്ക്ക് മറുപടി പറയവേയാണ് കാനത്തിന്റെ വിമർശനം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിരോധിക്കാൻ കഴിയാത്ത വിധം ജനങ്ങൾ സര്‍ക്കാരിന് എതിരായി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് തൃശ്ശൂർ ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കും; സിപിഐ സംസ്ഥാന കൗണ്‍സില്‍
Open in App
Home
Video
Impact Shorts
Web Stories