സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാതെ എത്ര ജനസദസ്സ് നടത്തിയിട്ടും കാര്യമില്ല; സര്‍ക്കാരിനെതിരെ സിപിഐ
- Published by:Arun krishna
- news18-malayalam
Last Updated:
സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രി മടിക്കുന്നതെന്താണെന്നും എക്സിക്യൂട്ടിവിൽ ചോദ്യമുയർന്നു.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ രൂക്ഷ വിമര്‍ശനം. സർക്കാരിന്റെ മുൻഗണന മാറണമെന്നും തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകിയില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും സിപിഐ വ്യക്തമാക്കി. സംസ്ഥാന എക്സിക്യൂട്ടിവിലാണ് സർക്കാരിനെതിരെ വിമർശനമുയർന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് പണം തിരികെ നൽകാതെ എത്ര ജനസദസ്സ് നടത്തിയിട്ടും കാര്യമില്ല. സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രി മടിക്കുന്നതെന്താണെന്നും എക്സിക്യൂട്ടിവിൽ ചോദ്യമുയർന്നു.
സിപിഐ മന്ത്രിമാര്‍ ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുകയാണ്. പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവർത്തനം അവതാളത്തിലാണ്. ചെലവുചുരുക്കലിനെക്കുറിച്ച് ആവർത്തിക്കുമ്പോഴും സർക്കാരിന്റെ ധൂർത്ത് വർധിക്കുകയാണെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ വിമര്‍ശനം ഉയര്‍ന്നു.
സഹകരണ മേഖലയില്‍ കണ്ടുവരുന്ന തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. നിക്ഷേപകർക്ക് പണം മടക്കി കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നും വിമർശനമുയർന്നു. സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും വിമര്‍ശനമുണ്ട്. മുൻ മുഖ്യമന്ത്രിമാർ കേന്ദ്രത്തിനെതിരെ പലതവണ സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിനു തയാറാകുന്നില്ലെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിൽ ചോദ്യമുയർന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 25, 2023 10:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാതെ എത്ര ജനസദസ്സ് നടത്തിയിട്ടും കാര്യമില്ല; സര്‍ക്കാരിനെതിരെ സിപിഐ