ബംഗളുരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് മകൻ ബിനീഷ് കോടിയേരിയെ എൻഫേഴ്സ്മെന്റ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ സി.പി.എം കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ കോടിയേരി ബാലകൃഷ്ണന് പിന്തുണ നൽകിയിരുന്നു. മകൻ ചെയ്ത തെറ്റിന് താൻ ഉത്തരവാദിയല്ലെന്ന് കോടിയേരി ബാലകൃഷ്ണനും മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി കോടിയേരി സ്ഥാനമൊഴിഞ്ഞത്.
Also Read കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
അതേസമയം ബിനീഷുമായി ബന്ധപ്പെട്ട വിവാദമല്ല, ആരോഗ്യപ്രശ്നങ്ങളാണ് കോടിയേരിയുടെ സ്ഥാനമൊഴിയലിന് പിന്നിലെന്നാണ് സി.പി.എം നേതാക്കളും വിശദീകരിക്കുന്നത്. തുടർ ചികിത്സയ്ക്ക് പാർട്ടി അനുവാദം നൽകുകയാണ് ചെയ്തതെന്ന് സംസ്ഥാന കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പെടെ ഈ സമീപനമാകും സി.പി.എം സ്വീകരിക്കുകയെന്ന സൂചനയാണ് നേതാക്കളുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.
advertisement