TRENDING:

തൃശ്ശൂരിൽ സിപിഎം നേതാവ് കുത്തേറ്റ് കൊല്ലപ്പെട്ടു; വെട്ടേറ്റ മൂന്ന് പേരുടെ നില ഗുരുതരം

Last Updated:

ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് ദുരന്തത്തിൽ കലാശിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂർ: ജില്ലയിൽ സിപിഎം നേതാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേർക്ക്  പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അഞ്ഞൂർ സി ഐ ടി യു തൊഴിലാളി ജിതിൻ, വിപിൻ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
advertisement

Also Read-Hathras Rape | പ്രതികളെ പിന്തുണച്ച് മുൻ ബിജെപി എംഎല്‍എയുടെ വീടിന് മുന്നിൽ 'മേൽ ജാതിക്കാരുടെ'യോഗം

കഴിഞ്ഞദിവസം രാത്രി പത്തരയോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് ദുരന്തത്തിൽ കലാശിച്ചത്. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Also Read-കുടുംബവഴക്ക്: ഇടുക്കിയിൽ അമ്മാവന്‍ മരുമകനെ കുത്തികൊലപ്പെടുത്തി

ഒരു സുഹൃത്തിനെ ചിറ്റിലങ്ങാട്ട് എത്തിച്ച് മടങ്ങി വരുമ്പോഴായിരുന്നു സനൂപിനും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. സനൂപ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. . ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

advertisement

View Survey

പരിക്കേറ്റവരെ കുന്നംകുളത്തെയും, തൃശ്ശൂരിലെയും സ്വകാര്യ ആശുപത്രികളിലും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം കുന്നംകുളത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശ്ശൂരിൽ സിപിഎം നേതാവ് കുത്തേറ്റ് കൊല്ലപ്പെട്ടു; വെട്ടേറ്റ മൂന്ന് പേരുടെ നില ഗുരുതരം
Open in App
Home
Video
Impact Shorts
Web Stories